EWS Quota | പത്തു ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർ
- Published by:Anuraj GR
- trending desk
Last Updated:
സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും എന്നാലിത് അൻപതു ശതമാനം ആക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (economically weaker sections (EWS) പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം ശരിവെച്ച് സുപ്രീം കോടതി. ഇത് അടിസ്ഥാന ഘടനയും തുല്യതയും ലംഘിക്കുന്നില്ലെന്നും സുപ്രീം കോടതി വിധിച്ചു.
വിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം
1. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരാണുള്ളത്. ജസ്റ്റിയ് യു യു ലളിതും ജസ്റ്റിസ് ഭട്ടും സാമ്പത്തിക സംവരണത്തിനെതിരെ വിയോജിപ്പു പ്രകടിപ്പിച്ചപ്പോൾ മറ്റു മൂന്ന് ജഡ്ജിമാർ അനുകൂലമായി വിധി പറഞ്ഞു. അതിനാൽ ഈ വിഷയത്തിൽ 3:2 അനുപാതത്തിലുള്ള വിധിന്യായമാണ് ഉണ്ടായിരിക്കുന്നത്.
2. സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും എന്നാലിത് അൻപതു ശതമാനം ആക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു.
advertisement
3. ജസ്റ്റിസ് ബേല ത്രിവേദി ജസ്റ്റിസ് മഹേശ്വരിയുടെ അഭിപ്രായത്തോട് യോജിച്ചു. 103-ാം ഭേദഗതി ഭരണഘടനയുടെ ലംഘനമല്ലെന്നും സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
4. ജസ്റ്റിസുമാരായ മഹേശ്വരി, ത്രിവേദി എന്നിവരുടെ അഭിപ്രായത്തോട് ജസ്റ്റിസ് ജെ ബി പർദിവാലയും യോജിച്ചു. സംവരണം നിക്ഷിപ്ത താൽപര്യങ്ങൾക്കു വിധേയമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
5. മേൽപ്പറഞ്ഞ അഭിപ്രായങ്ങളോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നാക്ക വിഭാഗക്കാർക്ക് മികച്ച അവസരം ലഭിക്കുന്നുവെന്ന തോന്നലാണ് 103-ാം ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഈ ഭേദഗതിയിൽ നിന്ന് എസ്‌സി, എസ്ടി, ഒബിസി എന്നിവരെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്നാക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് വാദം കേട്ടത്. ആദ്യം മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിന്നീട് സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ട് ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.
advertisement
സാമ്പത്തിക സംവരണം സുപ്രീം കോടതി വിധി ആശങ്ക ഉണ്ടാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ ഘടന അനുസരിച്ച് സംവരണം വന്നത് ജാതീയ വിഭാഗീയ പിന്നോക്ക അവസ്ഥ കാരണം ആണ്. സാമൂഹ്യ നീതി വിവേചനം നികത്താൻ ഉള്ള ഭരണ ഘടനയുടെ വകുപ്പിന് പ്രാധാന്യം കുറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2022 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
EWS Quota | പത്തു ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർ