വി ഡി സതീശന്റെ പേജിൽ വന്ന അശ്ലീല കമൻ്റിൻ്റെ സ്ക്രീൻ ഷോട്ട് പങ്ക് വെച്ച് വെല്ലുവിളിച്ച് പി വി അൻവർ
- Published by:Jayashankar AV
- news18-malayalam
Last Updated:
വി ഡി സതീശന്റെ പേജില്‍ വന്ന അശ്ലീല ഉള്ളടക്കം ഉള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും അന്‍വര്‍ പോസ്റ്റിന് ഒപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം:പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വീണ്ടും വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വി ഡി സതീശന്റെ വേരിഫൈഡ് ഫേസ്ബുക് പേജില്‍ അശ്ലീല കമന്റ് വന്നത് ഓര്‍മിപ്പിച്ച് ആണ് അന്‍വറിന്റെ ഫേസ്ബുക് പോസ്റ്റ്.
അന്ന് തന്റെ പേജ് ആരോ ഹാക്ക് ചെയ്തു എന്ന് ആലുവ റൂറല്‍ എസ് പിക്ക് നല്‍കിയ പരാതി നല്‍കി എന്ന് ആയിരുന്നു സതീശന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ആയിട്ടും ആ പരാതിക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്ന് എന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഒന്നുകില്‍ ആ പരാതി വ്യാജം ആണ് . അത് കൊണ്ട് തന്നെ താങ്കള്‍ക്ക് അതിന്മേല്‍ നടപടി സ്വീകരിക്കണമെന്ന താല്‍പര്യമില്ല.അല്ലെങ്കില്‍,താങ്കള്‍ ഈ വിഷയത്തിന്മേല്‍ എന്നേ നടപടികള്‍ സഭയില്‍ ആവശ്യപ്പെട്ടേനേ..
ഈ സഭ കൂടുന്ന സമയത്ത് ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിങ്ങള്‍ സബ്മിഷന്‍ ഉന്നയിക്കണം.അതിന് തയ്യാറുണ്ടോ?പരസ്യമായി തന്നെ താങ്കളെ വെല്ലുവിളിക്കുന്നു. എന്ന് പറഞ്ഞാണ് അന്‍വര്‍ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.വി ഡി സതീശന്റെ പേജില്‍ വന്ന അശ്ലീല ഉള്ളടക്കം ഉള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും അന്‍വര്‍ പോസ്റ്റിന് ഒപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ധാര്‍മ്മികതയുടെ ആള്‍രൂപവും സംസ്‌ക്കാരത്തിന്റെ നിറകുടവും സ്വയം പ്രഖ്യാപിത നെന്മ മരവുമായ ബഹു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വേരിഫൈഡ് ഒഫീഷ്യല്‍ പേജില്‍ നിന്ന് പറവൂര്‍ മണ്ഡലത്തിലെ ഒരു വോട്ടറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്ഷേപിച്ച് കൊണ്ട് അനന്തനിര്‍ഗ്ഗളം പ്രവഹിച്ച സംസ്‌ക്കാരസമ്പന്നമായ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടാണിത്.
അടുത്ത ദിവസം തന്നെ അദ്ദേഹം പത്രപ്രവര്‍ത്തകരെ വിളിച്ച് കൂട്ടി 'എന്റെ പേജ് ആരോ ഹാക്ക് ചെയ്തു.അവര്‍ക്കെതിരെ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട് ' എന്ന പ്രഖ്യാപനവും നടത്തുകയുണ്ടായി.
advertisement
കാലം ഒരുപാട് കഴിഞ്ഞു.നിയുക്ത ധനകാര്യ വകുപ്പ് മന്ത്രിയുടെ കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന അദ്ദേഹത്തെ കാലവും ജനങ്ങളും അദ്ദേഹത്തിനു സ്വന്തമായുള്ള അല്‍പ്പസ്വല്‍പം കുതികാല്‍ വെട്ടും ചേര്‍ന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവാക്കി.എന്നിട്ടും..ഇന്നും ആ പരാതിക്ക് ഒരു പരിഹാരവുമുണ്ടായിട്ടില്ല.
Now you are more powerfull..Mr. V D Satheesan..??
സ്വന്തം പരാതിയിന്മേല്‍ പോലും ഒരു നടപടി സ്വീകരിപ്പിക്കാന്‍ കഴിയാത്ത താങ്കള്‍ എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷ നിരയില്‍ നിന്ന് ശബ്ദം ഉയര്‍ത്തും?സ്വന്തം കാര്യം നേടിയെടുക്കാന്‍ കഴിയാത്ത താങ്കളുടെ കഴിവിനെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും?
advertisement
ഒന്നുകില്‍ ആ പരാതി വ്യാജമാണ്.അത് കൊണ്ട് തന്നെ താങ്കള്‍ക്ക് അതിന്മേല്‍ നടപടി സ്വീകരിക്കണമെന്ന താല്‍പര്യമില്ല.അല്ലെങ്കില്‍,താങ്കള്‍ ഈ വിഷയത്തിന്മേല്‍ എന്നെ നടപടികള്‍ സഭയില്‍ ആവശ്യപ്പെട്ടേനേം.
ഈ സഭ കൂടുന്ന സമയത്ത് ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിങ്ങള്‍ സബ്മിഷന്‍ ഉന്നയിക്കണം.
അതിന് തയ്യാറുണ്ടോ?
പരസ്യമായി തന്നെ താങ്കളെ വെല്ലുവിളിക്കുന്നു..
പി.വി.അന്‍വറിനെ ധാര്‍മ്മികതയും സംസ്‌ക്കാരവും പഠിപ്പിക്കാനിറങ്ങും മുന്‍പ് അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ താങ്കളുടെ ഈ പരാതി എന്തായി എന്ന് താങ്കള്‍ വെളിപ്പെടുത്തണം.
അതിനൊക്കെ ശേഷം നമ്മള്‍ക്ക് ഒന്നിച്ച് മറ്റുള്ളവര്‍ക്ക് സാംസ്‌ക്കാരിക/ധാര്‍മ്മികത ക്ലാസ് കൊടുക്കാം.
advertisement
(ഈ സ്‌ക്രീന്‍ഷോട്ട് പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.
സംസ്‌ക്കാരസമ്പന്നതയുടെയും ധാര്‍മ്മികതയുടെയും ആള്‍രൂപം ചമയുന്നവരുടെ പൊയ്മുഖം പുറത്തുവരേണ്ടതുണ്ട്.ഏവരും സദയം ക്ഷമിക്കുക)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2021 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി ഡി സതീശന്റെ പേജിൽ വന്ന അശ്ലീല കമൻ്റിൻ്റെ സ്ക്രീൻ ഷോട്ട് പങ്ക് വെച്ച് വെല്ലുവിളിച്ച് പി വി അൻവർ