advertisement

'എന്ത് സംസ്കാരമാണ് വളർത്തുന്നത്?'; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി

Last Updated:

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങളെ വിമർശിച്ച സുപ്രീം കോടതി, ഇത്തരം ഉദാരമായ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചു

സുപ്രീംകോടതി
സുപ്രീംകോടതി
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നും അതിനാൽ അവ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി പറഞ്ഞു. സൗജന്യങ്ങൾ നൽകുന്ന തമിഴ്‌നാട് സർക്കാരിനെ കടന്നാക്രമിച്ച കോടതി, "ഏത് തരത്തിലുള്ള സംസ്കാരമാണ് നിങ്ങൾ ഇവിടെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്?" എന്ന് ചോദ്യം ചെയ്തു.
ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നിർദേശത്തിന്മേലുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.
"രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്, എന്നിട്ടും വികസന കാര്യങ്ങൾ അവഗണിച്ചുകൊണ്ട് അവർ ഇത്തരം സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു," ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരത്തിലുള്ള ഉദാരമായ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്നുവെന്നും എല്ലാവർക്കും സൗജന്യ ഭക്ഷണം, സൈക്കിൾ, വൈദ്യുതി എന്നിവ നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ സൗജന്യ വൈദ്യുതി നൽകാനുള്ള ഡിഎംകെ സർക്കാരിന്റെ നിർദേശത്തിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും കോടതി നോട്ടീസ് അയച്ചു.
advertisement
"ഇന്ത്യയിൽ എങ്ങനെയുള്ള സംസ്കാരമാണ് നമ്മൾ വളർത്തിയെടുക്കുന്നത്? ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി ചാർജ് അടയ്ക്കാൻ കഴിവില്ലാത്തവർക്ക് സഹായം നൽകുന്നത് മനസിലാക്കാം. എന്നാൽ നൽകാൻ കഴിവുള്ളവരും ഇല്ലാത്തവരും തമ്മിൽ വ്യത്യാസമില്ലാതെ സൗജന്യങ്ങൾ വിതരണം ചെയ്യുന്നത് പ്രീണന നയമല്ലേ?" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
"സംസ്ഥാനങ്ങൾ തൊഴിലവസരങ്ങൾ തുറക്കാൻ ശ്രമിക്കണം. രാവിലെ മുതൽ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും പിന്നെ സൈക്കിളും വൈദ്യുതിയും ഒക്കെ സൗജന്യമായി നൽകിയാൽ പിന്നെ ആര് ജോലി ചെയ്യും? അത് തൊഴിൽ സംസ്‌കാരത്തെ എങ്ങനെ ബാധിക്കും?" ചീഫ് ജസ്റ്റിസ് ചോദിച്ചു. വികസന പദ്ധതികൾക്കായി പണം ചെലവാക്കുന്നതിന് പകരം ശമ്പളം നൽകുന്നതിനും ഇത്തരം സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് സംസ്ഥാനങ്ങൾ മുൻഗണന നൽകുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
advertisement
Summary: The Supreme Court of India on Thursday issued a stern warning against the growing culture of "freebies" announced by political parties ahead of elections, stating that such populist measures severely hamper the nation’s economic development. The bench, led by Chief Justice Surya Kant, specifically questioned the Tamil Nadu government's proposal to provide free electricity to all citizens regardless of their financial status. "What kind of culture are you trying to cultivate?" the court asked.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്ത് സംസ്കാരമാണ് വളർത്തുന്നത്?'; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി
Next Article
advertisement
'എന്ത് സംസ്കാരമാണ് വളർത്തുന്നത്?'; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി
'എന്ത് സംസ്കാരമാണ് വളർത്തുന്നത്?'; തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീം കോടതി
  • തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വാഗ്ദാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്നു

  • തAMILNADU സർക്കാരിന്റെ സൗജന്യ വൈദ്യുതി നിർദേശത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

  • സൗജന്യങ്ങൾ നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതെന്ന് ബെഞ്ച്

View All
advertisement