Surgical Strikes 2.0: ഇന്ത്യയെ പിന്തുണച്ച് ലോകരാജ്യങ്ങള്‍

അതിർത്തി കടന്നുള്ള ഭീകരാക്രമണം ചെറുക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നാണ് ഫ്രാൻസ് അറിയിച്ചിരിക്കുന്നത്.

news18india
Updated: February 27, 2019, 1:17 PM IST
Surgical Strikes 2.0: ഇന്ത്യയെ പിന്തുണച്ച് ലോകരാജ്യങ്ങള്‍
പ്രതീകാത്മക ചിത്രം
  • News18 India
  • Last Updated: February 27, 2019, 1:17 PM IST IST
  • Share this:
ന്യൂഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിന് പാക് മണ്ണിൽ കടന്നു കയറി തിരിച്ചടി നൽകിയ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണയേറുന്നു. ആസ്ട്രേലിയക്ക് പിന്നാലെ ഫ്രാൻസും ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിലെ ഭീകരത്താവളങ്ങളിൽ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പൂർണമായും പിന്തുണക്കുന്ന നിലപാടാണ് ഫ്രാൻസ് കൈക്കൊണ്ടത്. അതിർത്തി കടന്നുള്ള ഭീകരാക്രമണം ചെറുക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നാണ് ഫ്രാൻസ് അറിയിച്ചിരിക്കുന്നത്. സ്വന്തം മണ്ണിലെ ഭീകര സംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാവണമെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read-രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?

ഭീകര ഗ്രൂപ്പുകൾക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നായിരുന്നു ഓസ്ട്രേലിയയുടെ പ്രതികരണം. സ്വന്തം മണ്ണിൽ ഭീകര സംഘങ്ങൾ പ്രവർത്തിക്കുന്നത് പാക്കിസ്ഥാൻ ഇനിയും അനുവദിക്കരുതെന്നും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ്പെയിൻ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് ഇന്ത്യൻ ആക്രമണത്തിന്റെ വാർത്തകൾക്ക് നൽകുന്നത്. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമെന്നാണ് ബിബിസി സ്ഥിഗതികളെ വിലയിരുത്തുന്നത്. അതിനിടെ ബാലക്കോട്ട് തിരിച്ചടിക്ക് പിന്നാലെ നയതന്ത്ര ഉച്ച കോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാഷ് ചൈനയിലെത്തി. പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സുഷമാ സ്വരാജ് ചൈനയിലെ വീഹാനിയിൽ എത്തിയത്. മൂന്ന് രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരാണ് ചർച്ചകളിൽ പങ്കെടുക്കുക. റഷ്യയുടെ സാന്നിദ്ധ്യത്തിൽ ചൈനയുമായി ഇന്ത്യ നടത്തുന്ന ചർച്ചകളുടെ ഫലമെന്താവുമെന്നാണ് ഉറ്റു നോക്കുന്നത്.

Also Read-വ്യോമാക്രമണം നിഷേധിച്ചു; പക്ഷേ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

കഴിഞ്ഞ ദിവസം പു​ല​ർ​ച്ചയോടെയാ​ണ് ഇന്ത്യൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്ത​ത്. ജ​യ്ഷെ ക​മാ​ൻ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം പേ​ർ ഇ​ന്ത്യ​യു​ടെ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സ്ഥി​രീ​ക​രി​ച്ചിട്ടുമുണ്ട്. ഇന്ത്യയുടെ നടപടി സമാധാന കരാറുകളുടെ ലംഘനമാണെന്നും അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നുമായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading