ഇസ്ലാമബാദ്: പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യമാണെന്നും അതിരുകൾ സംരക്ഷിക്കുന്നത് പാകിസ്ഥാന് പ്രധാനമാണെന്നും പാക് വിദേശകാര്യമന്ത്രി ഷാഹ് മഹ്മൂദ് ഖുറേഷി. ഇസ്ലാമബാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി ആസാദ് ഉമർ, പ്രതിരോധമന്ത്രി പർവേസ് ഖട്ടക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശീയ സുരക്ഷാ കമ്മിറ്റി (എൻ എസ് സി)യുടെ പ്രസ്താവന വായിച്ചായിരുന്നു ഷാ മഹ്മൂദ് ഖുറേഷി വാർത്താസമ്മേളനം ആരംഭിച്ചത്. ബാൽക്കോട്ടിലെ ഭീകരവാദി ക്യാമ്പുകൾ ആക്രമിച്ചെന്നുള്ള ഇന്ത്യയുടെ അവകാശവാദത്തെ വാർത്താസമ്മേളനത്തിൽ ഖുറേഷി തള്ളി. ബാൽക്കോട്ടിൽ ഭീകര ക്യാമ്പുകൾ ആക്രമിച്ചെന്നും ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നുമുള്ള ആരോപണങ്ങളും പാകിസ്ഥാൻ നിഷേധിച്ചു.
സൈനിക കരുത്തിൽ ലോകത്തെ നാലാമത്തെ വലിയ ശക്തി; ആയുധശേഷി പട്ടികയിലും ഇന്ത്യ മുന്നിൽമേഖലയിലെ ഉത്തരവാദിത്തമില്ലാത്ത ഇന്ത്യൻ നടപടികൾക്കെതിരെ അന്താരാഷ്ട്ര നേതൃത്വത്തോട് ചേർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രവർത്തിക്കും. ജീവനും സ്വത്തിനും ഒരു നാശവും വരുത്താതെ ഇന്ത്യൻ വ്യോമാക്രമണത്തിന് തിരിച്ചടി നൽകിയ പാകിസ്ഥാൻ എയർ ഫോഴ്സിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.