advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാര്‍സഭാ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇന്ന്

Last Updated:

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്

നരേന്ദ്ര മോദി, മാര്‍ റാഫേല്‍ തട്ടില്‍
നരേന്ദ്ര മോദി, മാര്‍ റാഫേല്‍ തട്ടില്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍സഭ പ്രതിനിധികള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സൗഹൃദ സന്ദര്‍ശനം എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ സഭ രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. മതപരിവർത്തനം സഭയുടെ ലക്ഷ്യമല്ലെന്നും നേരിട്ട് ബോധിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം.
ഛത്തീസ്ഗഡിലെ വിഷയങ്ങൾ നരേന്ദ്ര മോദിക്ക് മുന്നിൽ പ്രതിനിധി സംഘം ഉന്നയിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമസഭ  പ്രവേശന വിലക്ക് കല്‍പ്പിച്ചിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഛത്തീസ്​ഗഡിലെ ചില ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും, പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ രംഗത്ത് വന്നിരുന്നു. വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്നും, ഒരു വിഭാ​ഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണെന്നും സഭാ നേതൃത്വം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്​ഗഡ് ഹൈക്കോടതി തള്ളിയിരുന്നു.
advertisement
Summary: Representatives of the Syro-Malabar Church will meet Prime Minister Narendra Modi today. An five-member delegation, led by Major Archbishop Mar Raphael Thattil and Faridabad Archbishop Mar Kuriakose Bharanikulangara, will hold talks with the Prime Minister. The Church's official explanation is that it is a friendly visit. The meeting is scheduled for 3:00 PM this evening.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാര്‍സഭാ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇന്ന്
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement