തമിഴ്നാട് ബജറ്റിന്റെ ലോഗോയിൽനിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തമിഴ്നാട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ നീക്കം
ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ '₹' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രൂ' (ரூ) ചേര്‍ത്ത് തമിഴ്‌നാട് സർക്കാർ. ദേവനാഗിരി ലിപിയിലുള്ള ചിഹ്നം ഒഴിവാക്കിയാണ് തമിഴ് അക്ഷരം നൽകിയിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തമിഴ്നാട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ നീക്കം. ഈ പശ്ചാത്തലത്തില്‍ രൂപയുടെ ചിഹ്നത്തിനു പകരമുള്ള 'രൂ' വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. മുന്‍പത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതില്‍ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.
சமூகத்தின் அனைத்துத் தரப்பினரும் பயன்பெறும் வகையில் தமிழ்நாட்டின் பரவலான வளர்ச்சியை உறுதி செய்திட…#DravidianModel #TNBudget2025 pic.twitter.com/83ZBFUdKZC
— M.K.Stalin (@mkstalin) March 13, 2025
advertisement
കറൻസി കൈമാറ്റത്തെക്കുറിച്ച് സിഎൻഎൻ ന്യൂസ് 18-നോട് സംസാരിച്ച ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ പറഞ്ഞത് ഇങ്ങനെ- “രൂപയ്ക്ക് തമിഴ് അക്ഷരമാണ് ഞങ്ങൾ നൽകിയിരിക്കുന്നത്. ഇതൊരു ഏറ്റുമുട്ടലല്ല, അതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. തമിഴിന് ഞങ്ങൾ മുൻഗണന നൽകും, അതുകൊണ്ടാണ് സർക്കാർ ഇത് മുന്നോട്ട് കൊണ്ടുപോയത്.”
അതേസമയം ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ സിഎൻഎൻ ന്യൂസ് 18 നോട് പ്രതികരിച്ചത് ഇങ്ങനെ- , “അവർ ഇത് രാഷ്ട്രീയത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. തമിഴ് പദം ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല. ഇതൊരു രാഷ്ട്രീയ നാടകം മാത്രമാണ്. എന്തുകൊണ്ടാണ് അവർ തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാത്തത്? ബിജെപിക്കും തമിഴിൽ അഭിമാനമുണ്ട്, പക്ഷേ ഡിഎംകെയ്ക്ക് തമിഴ് ഭാഷയുടെ സൂക്ഷിപ്പുകാരനാകാൻ കഴിയില്ല.”
advertisement
The DMK Government's State Budget for 2025-26 replaces the Rupee Symbol designed by a Tamilian, which was adopted by the whole of Bharat and incorporated into our Currency.
Thiru Udhay Kumar, who designed the symbol, is the son of a former DMK MLA.
How stupid can you become,… pic.twitter.com/t3ZyaVmxmq
— K.Annamalai (@annamalai_k) March 13, 2025
advertisement
ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, 'ഇന്ത്യയില്‍നിന്ന് വേറിട്ട് നില്‍ക്കാ'നുള്ള ഡിഎംകെയുടെ നീക്കമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി ആരോപിച്ചു. രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ത്രിഭാഷാ നയത്തില്‍, ഭാഷ ഏതായിരിക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിശബ്ദ ശ്രമമായിട്ടാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്. ത്രിഭാഷാനയത്തിനെതിരേ ഡിഎംകെ അതിരൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ത്രിഭാഷാനയം നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ അഭിയാനിലെ കേന്ദ്രസഹായമായ 573 കോടി രൂപ കേന്ദ്രസര്‍ക്കാർ പിടിച്ചുവെച്ചിരുന്നു.
advertisement
Summary: In a strong stand against National Education Policy (NEP), M K Stalin-led Tamil Nadu government on Thursday replaced the official rupee symbol (₹) with a Tamil symbol (ரூ) in the state’s 2025-26 Budget, which will be tabled on Friday morning. This marks the first time a state has rejected the national currency symbol, taking its resistance to the NEP to a new level.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
March 13, 2025 3:29 PM IST