തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു

Last Updated:

തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ ബില്‍ അവതരിപ്പിക്കും

News18
News18
തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ആദ്യം സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. എംകെ സ്റ്റാലില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇതില്‍ മാറ്റം വരുത്തിയത്.
ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം തര്‍ക്കവിഷയമാകുന്ന സമയത്താണ് ഹിന്ദിയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകള്‍ക്ക് മുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഡിഎംകെ അതിനെ എതിര്‍ക്കില്ലെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. തമിഴരുടെമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് അവരുടെ ആത്മാഭിമാനം കളങ്കപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
ത്രിഭാഷാ ഫോര്‍മുലയുടെ പേരില്‍ ഹിന്ദിയും പിന്നെ സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ബിജെപി തമിഴ്‌നാടിനെ 'ഒറ്റിക്കൊടുക്കുകയാണെന്നും' ഭാഷയെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ ഫോര്‍മുലയിലൂടെ കേന്ദ്രസര്‍ക്കര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement