മക്കൾ രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം; തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉദിച്ചുയരുമ്പോൾ

Last Updated:

തമിഴ്‌നാട്ടുകാര്‍ക്ക് ഏറെ പ്രധാനപ്പെട്ട മാസമായ കാര്‍ത്തികൈയിലെ അവസാന ദിവസമായ ഡിസംബര്‍ 14ന് രാവിലെ 9.15നും 10.15നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു ഉദയനിധിയുടെ സത്യപ്രതിജ്ഞ ചടങ്ങ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് ഉദയനിധി സത്യപ്രതിജ്ഞ ചെയ്തത്.
തമിഴ്‌നാട്ടുകാര്‍ക്ക് ഏറെ പ്രധാനപ്പെട്ട മാസമായ കാര്‍ത്തികൈയിലെ അവസാന ദിവസമായ ഡിസംബര്‍ 14ന് രാവിലെ 9.15നും 10.15നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു ഉദയനിധിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഇതൊരു ശുഭസൂചനയാണെന്നാണ് പാര്‍ട്ടി അണികളുടെ അഭിപ്രായം.
അതേസമയം, ഡിഎംകെ എന്ന പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു നിരീശ്വരവാദിയാണ് താനെന്ന് ഉറക്കെ പറയുന്ന ആളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മന്ത്രിസഭയിലേക്കുള്ള തന്റെ മകന്റെ പ്രവേശനത്തിന് അദ്ദേഹം ഒരു ശുഭമുഹൂര്‍ത്തം തെരഞ്ഞെടുത്തതും ഇപ്പോള്‍ അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഉദയനിധിയുടെ അമ്മ ദുര്‍ഗ സ്റ്റാലിനും അമ്മാവന്‍ ശബരീശനും ദൈവവിശ്വാസികളാണെന്നും അവരുടെ കൂടി വിശ്വാസത്തെ കണക്കിലെടുത്താണ് ഉദയനിധിയുടെ സ്ഥാനാരോഹണത്തിന് ഈ ദിവസം തെരഞ്ഞെടുത്തതെന്നുമാണ് പാര്‍ട്ടിക്കുള്ളിലുള്ളവരുടെ അഭിപ്രായം.
advertisement
എന്തുതന്നെയായാലും ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തെ ഇരുകൈയ്യും നീട്ടിയാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ അധികാരത്തിലേക്ക് എത്തുന്നത് ഒരു ശുഭസൂചനയാണെന്നും അവരെ രണ്ടും കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നാണ് ഡിഎംകെ വക്താവ് മനുരാജ് ഷണ്‍മുഖസുന്ദരം ന്യൂസ്18നോട് പറഞ്ഞത്.
ശരിയായ സമയത്ത് പാര്‍ട്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്ന കാലത്ത് ഇത്തരമൊരു തീരുമാനത്തിലൂടെ ധാരാളം മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
advertisement
‘അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നമുക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. പുതിയ തലമുറയ്ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്,’ എന്നാണ് ഡിഎംകെ വക്താവ് സല്‍മ പറയുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരത്തിലെത്തിയതു മുതല്‍ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ഉയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡിഎംകെയെ ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷപ്രവര്‍ത്തനമാണ് തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കിയത്.
ഉദയനിധി സ്റ്റാലിന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പൂര്‍ണ്ണമായി തയ്യാറായോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു ഡിഎംകെ മന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
advertisement
‘രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായി എന്നതില്ല കാര്യം. അശ്രാന്തമായ കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിപ്രഭാവമുണ്ട് ഉദയനിധിയ്ക്ക്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താനും അദ്ദേഹവുമായി ഇടപെഴകാനും കഴിയും. ഇതില്‍ കൂടുതല്‍ എന്താണ് ഒരു നേതാവിന് വേണ്ടത്? ഇതെല്ലാം അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. ഉദയനിധിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സിനിമയില്‍ നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുള്ള എല്ലാവരും മികച്ച രീതിയിലാണ് ഭരണം നടത്തിയിരുന്നതെന്നും ഉദയനിധി സ്റ്റാലിനില്‍ നിന്നും അത്തരമൊരു പ്രകടനം തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
advertisement
അതേസമയം, ഉദയനിധി സ്റ്റാലിന്റെ മന്ത്രിസഭാ പ്രവേശനം ഡിഎംകെയെ സംബന്ധിച്ച് അത്ര അസുലഭമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി. രാമന്‍ പറയുന്നത്. പാര്‍ട്ടിയിലെ അതികായരുടെ യുഗം കഴിയുകയാണെന്നും അവര്‍ക്ക് പകരം കുടുംബാംഗങ്ങള്‍ എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും സുമന്ത് പറയുന്നു. അതിനാല്‍ ഉദയനിധി സ്റ്റാലിന്റെ വളര്‍ച്ച ഡിഎംകെയ്ക്കുള്ളില്‍ ഒരു അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. എന്നിരുന്നാലും അദ്ദേഹം തന്റെ കര്‍ത്തവ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സുമന്ത് കൂട്ടിച്ചേര്‍ത്തു.
ഉദനിധിയുടെ പ്രവേശനത്തിനായി ശുഭമുഹൂര്‍ത്തം നോക്കുന്ന പാര്‍ട്ടി നിലപാടിനെ എങ്ങനെ നോക്കിക്കാണുന്ന എന്ന ചോദ്യത്തിന് സുമന്ത് നല്‍കിയ മറുപടി ‘ ഇതൊക്കെ മുമ്പും നടന്നിട്ടുണ്ട്. യുക്തിചിന്തയും നിരീശ്വരവാദവും ഒക്കെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമുള്ളതാണ്’, എന്നായിരുന്നു.
advertisement
തെന്നിന്ത്യയിലെ വലിയ സിനിമാ നിര്‍മാണ കമ്പനികളിലൊന്നായ റെഡ് ജയന്റ്‌സിന്റെ ഉടമസ്ഥനാണ് ഉദയനിധി സ്റ്റാലിന്‍. സിനിമാ മേഖലയിലെ തിരക്കു പറഞ്ഞ് ഉദയനിധി തന്നെയാണ് മന്ത്രിസഭാ പ്രവേശനം നീട്ടിക്കൊണ്ടുപോയിരുന്നത്.നിലവില്‍ ചെപ്പോക്ക്-തിരുവെല്ലിക്കേനി മണ്ഡലത്തിലെ എംഎല്‍എയാണ് ഉദയനിധി.
മലയാളം വാർത്തകൾ/ വാർത്ത/India/
മക്കൾ രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം; തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉദിച്ചുയരുമ്പോൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement