വീണ്ടുമൊരു നവംബർ എട്ട്: നോട്ടു നിരോധനത്തിന് മൂന്നാണ്ട് തികയുന്നു

Last Updated:

രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമർശിക്കുന്നു

ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് നവംബർ എട്ടിന് മൂന്നു വർഷം. കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടി വൻവിജയമെന്നാണ് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ, നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തിന്‍റെ സാമ്പത്തികമേഖല ഇതുവരെ കരകയറിയിട്ടില്ലെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.
രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി കള്ളപ്പണം തടയാൻ സർക്കാർ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് ഈ പ്രഖ്യാപനത്തെ മോദി അനുകൂലികൾ പുകഴ്ത്തുന്നത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു. ഇതിൽ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് വിമർശനം ഉയർന്നു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ഭീകരവാദ പ്രവർത്തനങ്ങളിൽ കാര്യമായ കുറവുണ്ടായതുമില്ല.
advertisement
രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമർശിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു മില്യൺ കടന്നു. രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമർശനമുണ്ട്. 2000ത്തിന്‍റെ നോട്ടുകളുടെ അച്ചടി കേന്ദ്രസർക്കാർ നിർത്തി വെച്ചതായാണ് റിപ്പോർട്ടുകൾ. 2000ത്തിന്‍റെ നോട്ടുകൾ പിൻവലിക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികം കടന്ന് പോകുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വീണ്ടുമൊരു നവംബർ എട്ട്: നോട്ടു നിരോധനത്തിന് മൂന്നാണ്ട് തികയുന്നു
Next Article
advertisement
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
  • സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർ കേരള നിരീക്ഷകരായി നിയമിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ചു.

  • മുന്നണികൾ സീറ്റ് വിഭജന ചർച്ചകൾ സജീവമാക്കി, യുഡിഎഫ് ഈ മാസം 15നകം ധാരണയിലേക്ക് നീങ്ങും.

View All
advertisement