തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍
Last Updated:
തിരുവനന്തപുരം: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. കേന്ദ്ര നയങ്ങള്‍ക്കെതിരെയാണ് 48 മണിക്കൂര്‍ പണിമുടക്ക്. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.
ശക്തമായ പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക്. പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകും. പണിമുടക്കിന് നേതൃത്വം നല്‍കുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയവ ഉള്‍പ്പടെയുള്ള യൂണിയനുകള്‍ക്ക് കേരളത്തില്‍ വ്യക്തമായ സ്വാധീനമുള്ളതില്‍ ഇവിടെ പണിമുടക്ക് ശക്തമായിരിക്കുമെന്നാണ് സൂചന. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ മേല്‍പ്പറഞ്ഞ തൊഴിലാളി യൂണിയനുകള്‍ ശക്തമാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗതം സ്തംഭിക്കുമെന്നാണ് സൂചന.
Also Read: നാളെ അർധരാത്രിമുതൽ 48 മണിക്കൂർ കേരളം സ്തംഭിക്കും
അതേസമയം നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകള്‍ തടയില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പിക്കറ്റ് നടത്തും. കടകള്‍ അടയ്ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
advertisement
ജോലിക്ക് എത്തുന്നവരെ നിര്‍ബന്ധിച്ചു പിന്തിരിപ്പിക്കുകയുമില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെയും അവശ്യ സേവനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍ ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബാങ്കിങ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കും.
advertisement
ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോട് വ്യാപാരികള്‍ സഹകരിക്കണമെന്ന മുന്‍ നിലപാട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി തിരുത്തിയിട്ടുണ്ട്. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ ജി.എസ്.ടിയില്‍ ഉള്‍പ്പടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ വ്യാപാരികള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 6:53 AM IST