മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ
Last Updated:
ന്യൂഡൽഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. അതേസമയം, ബിൽ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കി. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗവും രാവിലെ ചേരും. ഈ സാഹചര്യത്തിൽ ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കുക എളുപ്പമാകില്ല.
രാജ്യസഭയിലെ കണക്കുകളും കേന്ദ്രസർക്കാരിന് ഒട്ടും അനുകൂലമല്ല. എന്‍ഡിഎയുടെ അംഗബലം 93, യുപിഎക്ക് 112 മറ്റുള്ളവര്‍, 39, ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. ഭരണപക്ഷത്താട് അനുകൂല നിലപാട് സ്വീകരിക്കാറുള്ള അണ്ണാ ഡിഎംകെ മുത്തലാഖിൽ ഒപ്പമില്ല. സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലാണ് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. പുതിയ ബിൽ വ്യാഴാഴ്ച ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, രാജ്യസഭയിൽ ഒരു വർഷമായി മുത്തലാഖ് നിരോധനത്തിനുള്ള പഴയ ബിൽ പരിഗണനയിലുണ്ട്. മുത്തലാഖ് നിരോധന ഓർഡിനൻസിനെതിരെ കോൺഗ്രസിന്‍റെ പ്രമേയവും പുതിയ ബില്ലിനൊപ്പം ഇന്ന് രാജ്യസഭ പരിഗണിക്കും.
advertisement
ബില്‍ രാജ്യസഭ പരിഗണിക്കാതെ നേരിട്ട് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ് ഇടത് എംപിമാര്‍. നിർബന്ധമായും സഭയിലെത്തണമെന്ന് നിർദേശിച്ച് ബിജെപിയും കോൺഗ്രസും പാർട്ടി എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലുണ്ടായ പ്രതിപക്ഷ നിലയിലെ ചേരിതിരിവ് മുത്തലാഖിലും ഉണ്ടാവുകയാണെങ്കിൽ ബില്ല് പാസാക്കിയെടുക്കാൻ പറ്റുമെന്നാണ് കേന്ദ്രസർക്കാരിനെ പ്രതീക്ഷ.
പഴയ ബിൽ പിൻവലിക്കാൻ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചാൽ പ്രതിപക്ഷം എതിർത്ത് തോൽപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പുതിയ ബിൽ അവതരിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാകും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 6:48 AM IST


