രണ്ട് മലയാളി വിദ്യാർഥികൾ ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇപ്പോഴുള്ളത്
ബംഗളൂരു: കമ്മനഹള്ളിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് ഇരുവർക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ടാമത്തെയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇപ്പോഴുള്ളത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരുടെയും ബന്ധുക്കൾ ബംഗളുരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളുരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥികളാണ് ആൽബി ജി ജേക്കബും വിഷ്ണു കുമാറും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
Feb 20, 2024 8:54 AM IST









