തമിഴ്‌നാട്‌ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Last Updated:

മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്

തമിഴ്നാട് തിരുവള്ളുവർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരുവിൽനിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് ട്രെയിൻ റെയിൽവേ സ്റ്റേഷനോട് ചേർന്ന് നിറുത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു . 4 പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നെയിൽ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെററ്റിയത്. 3 കോച്ചുകൾക്ക് തീപിടിച്ചു. 1360 യാത്രക്കാരായിരുന്നു ആകെ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് 2 ട്രെയിനുകൾ റദ്ദാക്കുകയും 28 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. കഴിഞ്ഞവർഷം ജൂണിൽ നടന്ന ബാൽസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്നൽ നൽകുന്നതിലെതകരാറാണ് ഇവിടെയും അപകടത്തിന് കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ.എൻ സിംഗ് അപകട സ്ഥലം സന്ദർശിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തും. യാത്രക്കാർക്ക് പകരം ട്രെയിൻ ഒരുക്കിയതായും റെയിൽവേ അറിയിച്ചു.
advertisement
ഹെല്‍പ് ലൈന്‍ നമ്പര്‍:
04425354151
04424354995
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്‌ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement