കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ രണ്ട് ശതമാനം വർദ്ധന: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Last Updated:

പരിഷ്കരണത്തോടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി വർദ്ധിക്കും

News18
News18
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡിഎ) രണ്ട് ശതമാനം വർദ്ധനവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.വർധന ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും. 2025 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത് .ഏപ്രിൽ മാസത്തെ ശമ്പളത്തിൽ വർദ്ധിപ്പിച്ച ഡിഎയും കഴിഞ്ഞ മൂന്ന് മാസത്തെ (ജനുവരി, ഫെബ്രുവരി, മാർച്ച് ) കുടിശ്ശികയും ഉൾപ്പെടും.
പരിഷ്കരണത്തോടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി വർദ്ധിക്കും. ഇത് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉറപ്പാക്കും. ഇതിന് മുൻപ് 2024 ജൂലൈയിലാണ് ഡിഎ വർദ്ധിപ്പിച്ചത്. അന്ന് ഡിഎ 50ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർത്തിയിരുന്നു
എന്താണ് ക്ഷാമബത്ത ( ഡിയർനെസ് അലവൻസ്- ഡിഎ)
പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താൻ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ജീവിതച്ചെലവ് ക്രമീകരണമാണ് ഡിഎ. . ശമ്പള കമ്മീഷൻ ഓരോ 10 വർഷത്തിലുമാണ് അടിസ്ഥാന ശമ്പളം നിർണ്ണയിക്കുന്നത്. പണപ്പെരുപ്പ പ്രവണതകൾക്ക് അനുസൃതമായി ഇടയ്ക്കിടെ ഡിഎയും പരിഷ്കരിക്കുന്നു.
advertisement
സർക്കാർ എപ്പോഴാണ് ഡിഎ വർദ്ധിപ്പിക്കുന്നത്?
സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ വർദ്ധിപ്പിക്കാറുണ്ട്. ജനുവരി, ഡിസംബർ മാസങ്ങളിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (വ്യാവസായിക തൊഴിലാളികൾ) (AICPA (IW)) റീഡിംഗ് അനുസരിച്ചാണ് ഡിഎ നിരക്ക് കണക്കാക്കുന്നത്.
എന്താണ് AICPA (IW) സൂചിക ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഒരു മാനദണ്ഡമായുള്ള ഒരു സൂചികയാണ് അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (വ്യാവസായിക തൊഴിലാളികൾ)(All India Consumer Price Index (Industrial Workers)). ധനകാര്യ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയാണ് സുചിക നിയത്ന്തിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പ്രതിമാസ ക്ഷാമബത്ത റീഡിംഗുകൾ നൽകുന്നത് ഈ സൂചിക പ്രകാരമാണ്.
advertisement
സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഡിഎ വർദ്ധിപ്പിക്കാൻ കഴിയുമോ?
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഡിഎ അനുവദിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാനങ്ങൾ കൂടുതലും ഇത് പിന്തുടരുന്നെങ്കിലും ഡിഎ വർദ്ധിപ്പിക്കാതിരിക്കാനോ ക്രമാനുഗതമായി ഡിഎ വർദ്ധിപ്പിക്കുകയോ ചെയ്യാം
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ രണ്ട് ശതമാനം വർദ്ധന: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement