മഹാരാഷ്ട്രയിലും ഗുജറാത്തിലും 2,781 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം
- Published by:Sarika N
- news18-malayalam
Last Updated:
ദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഏകദേശം 224 കിലോമീറ്റര്‍ കൂടി നിലവിലുള്ള റെയില്‍വേ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും
മഹാരാഷ്ട്രയിലും ഗുജറാത്തിലും റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2,781 കോടി രൂപയുടെ രണ്ട് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) ആണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഏകദേശം 224 കിലോമീറ്റര്‍ കൂടി നിലവിലുള്ള റെയില്‍വേ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ഇരു സംസ്ഥാനങ്ങളിലെയും ശേഷി, മൊബിലിറ്റി, സേവന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പദ്ധതിയില്‍ ഗുജറാത്തിലെ 141 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേവഭൂമി ദ്വാരക (ഓഖ)-കനാലസ് പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ പദ്ധതി മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിനും കര്‍ജത്തിനും ഇടയില്‍ 32 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 3-ഉം 4-ഉം പാതകള്‍ നിര്‍മ്മിക്കുന്നതാണ്. മേഖലയില്‍ തിരക്ക് കുറയ്ക്കുന്നതിനും യാത്രാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ട്രാക്ക് നവീകരണ പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് സിസിഇഎയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവഭാരത ദര്‍ശനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മേഖലയില്‍ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും മികച്ച ഏകോപനത്തിലൂടെയും ആസൂത്രണത്തിലൂടെയും ലോജിസ്റ്റിക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗം കൂടിയാണ് പദ്ധതികള്‍.
പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 585 ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 32 ലക്ഷം ആളുകളുടെ ജീവിതത്തെ പദ്ധതി സ്വാധീനിക്കും. ഗുജറാത്തില്‍ കനാലസ്-ഓഖ പാത ഇരട്ടിപ്പിക്കല്‍ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ദ്വാരകാധീശ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും സൗരാഷ്ട്ര മേഖലയില്‍ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.
advertisement
മഹാരാഷ്ട്രയില്‍ നിര്‍മാണ പദ്ധതി മുംബൈ സബര്‍ബര്‍ ഇടനാഴിയുടെ ഒരു പ്രധാന ഭാഗമാണ്. അധിക ട്രാക്കുകള്‍ വരുന്നത് തിരക്ക് കുറയ്ക്കുന്നതിനും ഭാവിയിലെ യാത്രികരുടെ ആവശ്യം നിറവേറ്റുന്നതിനും ദക്ഷിണേന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കല്‍ക്കരി, ഉപ്പ്, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും പദ്ധതികള്‍ നിര്‍ണായകമാണ്.
പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷ ചരക്ക് ശേഷി 18 ദശലക്ഷം ടണ്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ വിപുലീകരണം എണ്ണ ഇറക്കുമതി ഏകദേശം 3 കോടി ലിറ്റര്‍ കുറയ്ക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം 16 കോടി കിലോഗ്രാം കുറയ്ക്കാനും സഹായിക്കുമെന്ന് റെയില്‍വേ മന്ത്രാലയം കണക്കാക്കുന്നു. ഇത് 64 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.
advertisement
രാജ്യത്തുടനീളമുള്ള ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനൊപ്പം ഊര്‍ജ്ജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 27, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലും ഗുജറാത്തിലും 2,781 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം


