FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ കേവലം വോട്ട് ബാങ്കായി മാത്രമാണ് അവർ കാണുന്നതെന്നും കിരൺ റിജിജു
എഫ്‌സിആർഎ (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ കേവലം വോട്ട് ബാങ്കായി മാത്രമാണ് അവർ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിുദ്ധമായി യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു
എഫ്‌സിആർഎ ബില്ല് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ക്രൈസ്തവ സഹോദരങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഉറപ്പുനൽകി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് കേൾക്കാൻ സർക്കാർ തയ്യാറാണെ്. തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും രാജ്യ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും മാത്രമേ ഈ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആർഎ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങൾക്കിടയിൽ നുണ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 03, 2026 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു









