ലോക്ക് ഡൗണിനോടുള്ള ബഹുമാനം; അച്ഛൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്
- Published by:Gowthamy GG
- news18-malayalam
Last Updated:
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അച്ഛന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യ നാഥ് തീരുമാനിച്ചത്.
ലക്നൗ: പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇന്നു രാവിലെ ഡൽഹി എയിംസിൽ വെച്ചാണ് യോഗി ആദിത്യനാഥിന്റെ അച്ഛൻ ആനന്ദ് സിംഗ് ബിഷ്ത് മരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അച്ഛന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യ നാഥ് തീരുമാനിച്ചത്. ലോക്ക് ഡൗൺ അവസാനിച്ച ശേഷം യോഗി ആദിത്യനാഥ് സ്വന്തം നാട്ടിലെത്തും.
അച്ഛന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അവസാനമായി ഒരിക്കൽ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട്. കൊറോമ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വമെന്ന നിലയ്ക്ക് അച്ഛനെ ഞാൻ അവസാനമായി കാണുന്നില്ല.
നാളെയാണ് അച്ഛന്റെ സംസ്കാര ചടങ്ങുകൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിയില്ല. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. അച്ഛന് ആദരാഞ്ജലികള്‍ അർപ്പിക്കുന്നു. ലോക്ക് ഡൗൺ അവസാനിച്ച ശേഷം വീട്ടിലേക്കെത്തും- യോഗി പ്രസ്താവനയിൽ വ്യക്തമാക്കി.
BEST PERFORMING STORIES:ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]ലോക്ക് ഡൗൺ ലംഘിച്ച് മതപണ്ഡിതന്റെ സംസ്കാര ചടങ്ങിനെത്തിയത് ഒരുലക്ഷത്തോളം പേർ; കോവിഡ് വ്യാപന ഭീതിയിൽ ബംഗ്ലാദേശ് [NEWS]
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി പ്രമുഖർ യോഗി ആദിത്യനാഥിൻറെ അച്ഛന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർ കഴിഞ്ഞ ദിവസം വൈകിട്ട് എയിംസിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2020 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക് ഡൗണിനോടുള്ള ബഹുമാനം; അച്ഛൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്