• HOME
 • »
 • NEWS
 • »
 • india
 • »
 • കോവിഡ് വാക്സിൻ കുത്തിവെപ്പ് ഭയന്ന് പുഴയിൽ ചാടി ഗ്രാമീണർ; വാക്സിൻ വിഷമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോർട്ട്

കോവിഡ് വാക്സിൻ കുത്തിവെപ്പ് ഭയന്ന് പുഴയിൽ ചാടി ഗ്രാമീണർ; വാക്സിൻ വിഷമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോർട്ട്

വാക്സിൻ എടുത്ത ശേഷം കോവിഡ് വരില്ല എന്ന എന്തുറപ്പാണ് നൽകാനാവുക എന്ന് ചോദിച്ച അഹ്സാൻ എന്ന മറ്റൊരു ഗ്രാമീണനും വാക്സിൻ സ്വീകരിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചു .

covid vaccine

covid vaccine

 • Last Updated :
 • Share this:
  കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പ്രചരണങ്ങളും മറ്റും നടക്കുമ്പോഴും കുത്തിവെപ്പ് എടുക്കാൻ വിമുഖത കാട്ടുന്നവർ ഏറെയാണ്. വൈറസ് വ്യാപനം രൂക്ഷമാകുമ്പോഴും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ വാക്സിൻ എടുക്കാൻ വലിയ വിഭാഗം ആളുകൾ മടി കാണിക്കുന്നുണ്ട്.

  വാക്സിൻ എടുക്കുന്നത് ഭയന്ന് കൂട്ടത്തോടെ നദിയിലേക്ക് എടുത്തു ചാടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഗ്രാമീണർ. ബരഭാംങ്കിയിലെ സിസോദിയ ഗ്രാമത്തിലാണ് സംഭവം. ആരോഗ്യപ്രവർത്തകരെ കണ്ടതോടെ കുത്തിവെപ്പ് എടുക്കും എന്ന് പേടിച്ച് സമീപത്തെ സരയൂ നദിയിലേക്ക് ഗ്രാമീണരിൽ ചിലർ എടുത്ത് ചാടിയത്.

  'സിസോദിയ ഗ്രാമത്തിൽ ഉളളവർക്ക് വാക്സിൻ നൽകുന്നതിനായി ആരോഗ്യപ്രവർത്തകരുടെ സംഘം ഗ്രാമത്തിൽ എത്തിയിരുന്നു. അരോഗ്യ പ്രവർത്തകരെ കണ്ടതോടെ 200ഓളം ഗ്രാമീണർ സരയൂ നദിക്കരയിലേക്ക് ഓടി. ആരോഗ്യപ്രവർത്തകരും നദിക്കരയിൽ എത്തിയതോടെ ഇവർ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു' - രാം നഗർ താലൂക്കിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു.

  ഫേസ്ബുക്കിലും വാട്സ് ആപ്പിലുമല്ല; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ ഗവർണർ ക്ലിഫ് ഹൗസിലെത്തി

  വാക്സിൻ എടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഗ്രാമീണരെ ബോധവത്ക്കരിക്കാനും തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 18 പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായും രാജീവ് കുമാർ ശുക്ല പറഞ്ഞു.

  കുത്തിവയ്ക്കുന്നത് കോവിഡ് വാക്സിൻ അല്ലെന്നും വിഷം അടങ്ങിയ ഇഞ്ചക്ഷനാണെന്നും തങ്ങളോട് ചിലർ പറഞ്ഞിരുന്നതായി ഗ്രാമീണർ അറിയിച്ചെന്നും ഏറെ പ്രയാസപ്പെട്ടാണ് വെള്ളത്തിൽ ചാടിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ച് കരയിൽ എത്തിച്ചതെന്നും രാജീവ് ശുക്ല വിശദീകരിച്ചു.

  'പോപ്പ് മൊബൈൽ': ഫ്രാൻസിസ് മാർപാപ്പയ്ക്കായി പരിസ്ഥിതി സൗഹൃദ വൈദ്യുത കാർ ഒരുങ്ങുന്നു

  വാക്സിൻ എടുത്ത ശേഷവും ആളുകൾ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട് എന്നും പിന്നെ എന്താണ് വാക്സിന്റെ ആവശ്യമെന്നും പ്രദേശത്തെ കർഷകനായ ശിശുപാൽ ചോദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം വാക്സിൻ സ്വീകരിക്കുന്നത് അപകടമാണെന്ന് ധരിക്കുകയും ഇത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

  'വലിയ പട്ടണങ്ങളിൽ ജീവിക്കുന്ന തന്റെ സുഹൃത്തുക്കളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടുത്തെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കാതായതോടെ ഞാൻ ഇത് വിശ്വസിച്ചു. എന്റെ സ്വന്തം അമ്മാവൻ ഡൽഹിയിൽ അടുത്തിടെ മരിച്ചത് രണ്ട് വാക്സിനും എടുത്ത ശേഷമായിരുന്നു. ഇതിലും വലിയ ഉദാഹാരണം എന്ത് വേണം' - ശിശുപാൽ ചോദിച്ചു.

  വാക്സിൻ എടുത്ത ശേഷം കോവിഡ് വരില്ല എന്ന എന്തുറപ്പാണ് നൽകാനാവുക എന്ന് ചോദിച്ച അഹ്സാൻ എന്ന മറ്റൊരു ഗ്രാമീണനും വാക്സിൻ സ്വീകരിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചു
  . 1500 ഓളം പേരാണ് ബരഭാംഗി ജില്ലാ ആസ്ഥാനത്ത് നിന്നും 70 കിലോമീറ്റർ അകലെയുള്ള സിസോദിയ ഗ്രാമത്തിൽ ഉള്ളത്. വാക്സിന് എതിരെ ധാരാളം തെറ്റിദ്ധാരണകൾ ഇവിടെ നിലനിൽക്കുന്നതിനാൽ അവ ദുരീകരിച്ച് എല്ലാവരെയും വാക്സിനേറ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് നോഡൽ ഓഫീസർ രാഹുൽ ത്രിപാഠി പറഞ്ഞു.

  'എന്റെ ഗ്രാമം കൊറോണയില്ലാത്ത ഗ്രാമം' കാമ്പയിനിന്റെ ഭാഗമായി കോവിഡ് മുക്തമാകുന്ന ഗ്രാമങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

  KeyWords - Vaccine, Villagers, Covid, UP, Jab, River, ഉത്തർപ്രദേശ്, ഗ്രാമീണർ, കോവിഡ്, വാക്സിൻ, കുത്തിവയ്പ്പ്
  Published by:Joys Joy
  First published: