ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജയിക്കാന്‍ വേണ്ടത് 386 വോട്ടുകള്‍; മൂന്ന് പാർട്ടികൾ മാറി നിൽക്കുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത്
- Published by:ASHLI
- news18-malayalam
Last Updated:
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും 240 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു
രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ വിജയിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സംബന്ധിച്ചിടത്തോളം കേവലമൊരു വിജയം മാത്രമല്ല, മികച്ച ഭൂരിപക്ഷവും ലക്ഷ്യം വയ്ക്കുന്നുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും 240 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്‍ഡി സഖ്യം ഇതിനെ പ്രതിപക്ഷത്തിന്റെ 'ധാര്‍മിക വിജയ'മെന്നാണ് വിശേഷിപ്പിച്ചത്. ''ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ധാര്‍മിക വിജയമാണ്. ഇത് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയമാണ്.
ഇത് പിഡിഎയുടെ(പിച്ച്‌ഡെ ദളിത് ആല്‍പ്‌സംഖ്യക്) വിജയമാണ്. 2024ലെ സന്ദേശം ഇന്ത്യാ ബ്ലോക്കിന്റെ ഉത്തരവാദിത്വം കൂടി വ്യക്തമാക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പ് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗമാണ്. ഭരണഘടനയെ അനുകൂലിക്കുന്ന ആളുകള്‍ വിജയിച്ചു. ഭരണഘടന വിജയിച്ചു,'' കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതാണിത്.
advertisement
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വിജയത്തില്‍ ഭൂരിപക്ഷത്തിനുള്ള പ്രാധാന്യം ബിജെപിയുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. തങ്ങളുടെ സഖ്യകക്ഷികള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കുക മാത്രമല്ല, ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ലഭ്യമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നതില്‍ അതിശയിക്കാനില്ല.
ഇതും വായിക്കുക: Vice President Election 2025 LIVE: എത്ര പാർട്ടികൾ വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നു ?
നിര്‍ണായകമായ നിഷ്പക്ഷര്‍
വോട്ടുകള്‍ പ്രധാനമായും പാര്‍ട്ടി നിലപാടുകൾക്ക് അനുസൃതമാണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയില്ല. അതേസമയം ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്)തീരുമാനിച്ചിട്ടുണ്ട്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെടിആര്‍ ഈ തീരുമാനത്തിന് ബിജെപിയെയും കോണ്‍ഗ്രസിനെയും പഴിചാരിയിരിക്കുകയാണ്. എന്നാല്‍, ഈ വിട്ടുനില്‍പ്പ് ഇന്‍ഡി സഖ്യത്തിനാണ് കൂടുതല്‍ നഷ്ടമുണ്ടാക്കുക. കാരണം, ബിആര്‍എസിന് നാല് എംപിമാര്‍ മാത്രമെയുള്ളൂ.
advertisement
യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി(വൈഎസ്ആര്‍സിപി) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വൈ.വി. സുബ്ബ റെഡ്ഡി ഞായറാഴ്ച വൈകുന്നേരം എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണനെ കണ്ട് പിന്തുണ അറിയിച്ചു. ജഗന്റെ പാര്‍ട്ടിക്ക് 11 എംപിമാര്‍ ഉള്ളതിനാല്‍ ഇത് എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമായി മാറി. ജയിലില്‍ കഴിയുന്ന മിഥുന്‍ റെഡ്ഡിക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇടക്കാല ജാമ്യം ലഭിക്കും.
ബിജു ജനതാദള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ''ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്‌നായിക്കും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. എന്‍ഡിഎ, ഇന്ത്യ സഖ്യത്തില്‍ നിന്ന് ഞങ്ങള്‍ തുല്യ അകലം പാലിക്കും,'' ബിജെഡി എംപി സസ്മിത് പത്ര അറിയിച്ചു. ബിജെഡിക്ക് ഏഴ് എംപിമാരാണുള്ളത്.
advertisement
ശിരോമണി അകാലി ദളും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചാബിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ഹര്‍സിമ്രത് കൗര്‍ ബാദലാണ് ശിരോമണി അകാലി ദളിന്റെ ഏക എംപി.
അക്കങ്ങളുടെ കളി
വോട്ട് ചെയ്യാന്‍ യോഗ്യരായ ഏകദേശം 781 അംഗങ്ങളാണ് പാര്‍ലമെന്റിലെ ഇരുസഭകളിലുമായി ഉള്ളത്. പട്‌നായിക്കും കെസിആറും ശിരോമണി അകാലി ദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ആകെ എണ്ണം 769 ആയി കുറയും. ഇതോടെ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാൻ കഴിയും. ഇരുസഭകളിലും കൂടി എന്‍ഡിഎയുടെ എംപിമാരുടെ എണ്ണം 400 കവിയും. വൈ.വി. സുബ്ബ റെഡ്ഡിയുടെ 11 എംപിമാരും രാധാകൃഷ്ണന് വോട്ട് ചെയ്യുമെന്നതാണ് രസകരമായ കാര്യം.
advertisement
2017, 2022 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് പോലെ പ്രതിപക്ഷത്തിന് പ്രതീകാത്മകമാണ് ഈ തിരഞ്ഞെടുപ്പും. കാരണം, ഭരണകക്ഷിയായ എന്‍ഡഎയ്ക്ക് മുന്‍തൂക്കം വളരെയധികം കൂടുതലാണ്.
എല്ലാം കണക്കുകൂട്ടല്‍ പോലെ തന്നെ നടന്നാല്‍ എന്‍ഡിഎയ്ക്ക് 436 വോട്ടുകളാണ് ലഭിക്കുക. ധാര്‍മിക വിജയമെന്ന പരിഹാസത്തിന് ശേഷം വ്രണപ്പെട്ടതും അതിനുശേഷം നിരവധി വിജയങ്ങള്‍ ഉണ്ടായിട്ടും സുഖപ്പെടാത്തതുമായ മുറിവ് ഭേദമാകാന്‍ എന്‍ഡിഎയ്ക്ക് മികച്ച ഭൂരിപക്ഷം ആവശ്യമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 09, 2025 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജയിക്കാന്‍ വേണ്ടത് 386 വോട്ടുകള്‍; മൂന്ന് പാർട്ടികൾ മാറി നിൽക്കുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത്