തെലങ്കാനയിലെ അട്ടിമറി വിജയത്തിനുശേഷം വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചു വരുന്നു; ദീപാവലിയ്ക്ക് ശേഷം പ്രഖ്യാപനം

Last Updated:

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തിളങ്ങിയ ആക്ഷൻ താരം 'ലേഡി അമിതാഭ്' എന്നറിയപ്പെടുന്ന വിജയശാന്തി 1997 ൽ ബിജെപി പാർട്ടിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവട് വക്കുന്നത്.

ഹൈദരാബാദ്: മുൻ എംപിയും അഭിനേതാവുമായ വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചുവരുന്നുവെന്ന് സൂചന. ദീപാവലിക്ക് ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കോൺഗ്രസ് അംഗമായ വിജയശാന്തി കുറച്ചുനാളുകളായി പാർട്ടിയില്‍ നിന്നും അകലം പാലിക്കുന്നുണ്ട്. തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി ഇവർ തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
വിജയശാന്തി ബിജെപിയിലേക്ക് തിരികെപോകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായി ഉയരുന്നുണ്ട്. തെലങ്കാനയിലെ ദുബാക്ക് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇത് സംബന്ധിച്ച് ഇവർ വ്യക്തമായ തീരുമാനം എടുക്കുമെന്നായിരുന്നു റിപ്പോർട്ട്.
തെലങ്കാനയിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ തന്നെ ബിജെപി അട്ടിമറി വിജയം നേടിയതോടെയാണ് വിജയശാന്തി ബിജെപിയിലേക്ക് തന്നെ എത്തുന്നുവെന്ന റിപ്പോർട്ടുകളും വീണ്ടും സജീവമായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ദുബാക്കിൽ ടിആർഎസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർഥി മാധവനേനി രഘുനന്ദൻ റാവു ജയിച്ചത് 1470 വോട്ടുകൾക്കാണ്. ഈ സാഹചര്യത്തിലാണ് മുൻ എംപി കൂടിയായ വിജയശാന്തിയുടെ ബിജെപി പ്രവേശനം വീണ്ടും വാർത്തകളിൽ നിറയുന്നത്.
advertisement
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും ഞായറാഴ്ച വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.തെലങ്കാനയുടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ചുമതല നിർവഹിക്കുന്ന മാണിക്കം ടാഗോർ കുറച്ച് മുമ്പ് സംസ്ഥാനത്ത് വന്നിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയിലെ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു. ഇനി, സമയവും സംസ്ഥാനത്തെ ജനങ്ങളും ആകും കോൺഗ്രസിന്റെ വിധി തീരുമാനിക്കുക എന്നും ഇവർ പറഞ്ഞിരുന്നു. ഇതെല്ലാം താരം പാർട്ടി വിടുന്നതിന്‍റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.
advertisement
രാഷ്ട്രീയ പ്രവേശനം
തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തിളങ്ങിയ ആക്ഷൻ താരം 'ലേഡി അമിതാഭ്' എന്നറിയപ്പെടുന്ന വിജയശാന്തി 1997 ൽ ബിജെപി പാർട്ടിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവട് വക്കുന്നത്. പാർട്ടി വനിതവിഭാഗം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു ഇവർ 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ കഡപ്പ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. അന്നത്തെ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന സോണിയ ഗാന്ധിയായിരുന്നു എതിരാളി. എന്നാൽ ഇവിടെ നിന്നും പിൻവാങ്ങിയ വിജയശാന്തി കര്‍ണാടകയിലെ ബെല്ലാരിയിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് 2005ലാണ് വിജയശാന്തി ബിജെപി വിട്ടത്. തുടർന്ന് 'തല്ലി തെലങ്കാന' എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. പിന്നീട് ഈ പാർട്ടി ടിആർഎസുമായി യോജിച്ചു. 2009 ലെ തെരഞ്ഞെടുപ്പിൽ മേദക് മണ്ഡലത്തിൽ നിന്നും വിജയശാന്തി ലോക്സഭയിലേക്കെത്തുകയും ചെയ്തു.
advertisement
അടുത്ത തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള നീക്കത്തിൽ പാർട്ടിക്കുള്ളിൽ നിന്നും അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് ടിആർഎസുമായും ഭിന്നതയുണ്ടായത്. പാർട്ടി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വിജയശാന്തിയെ പുറത്താക്കുകയാണുണ്ടായത്. ഇതോടെ 2014 ൽ ഇവർ കോൺഗ്രസിലെത്തി.
കോൺഗ്രസ് ക്യാംപെയ്ൻ കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന വിജയശാന്തി, 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിലൊരാളായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിലെ അട്ടിമറി വിജയത്തിനുശേഷം വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചു വരുന്നു; ദീപാവലിയ്ക്ക് ശേഷം പ്രഖ്യാപനം
Next Article
advertisement
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
  • ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചു, ഭൂരിഭാഗവും സ്ത്രീകള്‍.

  • പ്ലാന്റിലെ 80% ജീവനക്കാരും 19-24 വയസ്സുള്ള ആദ്യമായി ജോലി ചെയ്യുന്ന സ്ത്രീകളാണ്.

  • 50,000 പേര്‍ക്ക് ജോലി, 20,000 കോടി രൂപ നിക്ഷേപം: റിപ്പോര്‍ട്ട്.

View All
advertisement