Hathras Rape| 'മനുഷ്യത്വരഹിതം, ക്രൂരതയ്ക്കും അപ്പുറം'; ഹത്രാസ് കൂട്ടബലാൽസംഗത്തിൽ വിരാട് കോഹ്ലി

Last Updated:

പെൺകുട്ടിയുടെ കാലുകൾ പൂർണമായും തളർന്ന നിലയിലായിരുന്നു. കൈകൾ ഭാഗികമായി തളർന്നു. പെൺകുട്ടിയുടെ നാവ് അറ്റുപോകാനായ നിലയിലായിരുന്നു.

ഹത്രാസ് കൂട്ടബലാത്സംഗത്തിൽ പ്രതിഷേധവുമായി സെലിബ്രിറ്റികളും. കൊടുംക്രൂരതയ്ക്ക് ഇരയായാണ് ഉത്തർപ്രദേശിൽ 19 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ടത്. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും സാധാരണക്കാരും അടക്കം പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ക്രൂരതയ്ക്കും അപ്പുറം, മനുഷ്യത്വരഹിതം എന്നാണ് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി സംഭവത്തിൽ പ്രതികരിച്ചത്. നിയമത്തിന് മുന്നിൽ കുറ്റവാളികളെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്ലി ട്വീറ്റ് ചെയ്തു.
advertisement
എന്നാണ് ഇതിനൊരു അവസാനം എന്നാണ് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രതികരിച്ചത്. കുറ്റവാളികൾക്ക് ഭയമുണ്ടാകുന്ന തരത്തിൽ നിയമം നടപ്പിലാക്കണം. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അക്ഷയ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
advertisement
നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തിൽ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
You may also like:പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തില്ല; രഹസ്യമായി സംസ്കാരം നടത്തി യുപി പൊലീസ്
കഴിഞ്ഞ സെപ്റ്റംബർ 14 ന് അമ്മയ്ക്കൊപ്പം സമീപത്തെ വയലിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് ഗുരുതരമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ കാലുകൾ പൂർണമായും തളർന്ന നിലയിലായിരുന്നു. കൈകൾ ഭാഗികമായി തളർന്നു. പെൺകുട്ടിയുടെ നാവ് അറ്റുപോകാനായ നിലയിലായിരുന്നു. അക്രമികൾ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത് ചെറുക്കുന്നതിനിടെ പെൺകുട്ടി നാവ് കടിച്ചതാണ്.
advertisement
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ ജീവൻ തിരിച്ചു കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മാതാവിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape| 'മനുഷ്യത്വരഹിതം, ക്രൂരതയ്ക്കും അപ്പുറം'; ഹത്രാസ് കൂട്ടബലാൽസംഗത്തിൽ വിരാട് കോഹ്ലി
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement