കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടയിലും കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് അവസാനഘട്ട വോട്ടെടുപ്പ്. മാൾഡ, മുർഷിദാബാദ്, കൊൽക്കത്ത നോർത്ത, ഭീർബും ജില്ലകളിലെ 35 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
283 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 64 സ്ഥാനാർഥികൾ ക്രിമിനൽ കേസുള്ളവരാണ്. ഇതിൽ തന്നെ 50 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും. ക്രിമിനൽ കേസുകളുളള മൂന്നിലധികം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റെഡ് അലർട്ട് നൽകിയിട്ടുണ്ട്. എട്ടാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ 55 പേർ കോടിപതികളാണ്. ആകെ 84,77,728 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് 641 കമ്പനി കേന്ദ്രസേനയെ ആണ് സുരക്ഷ്യ്ക്ക് നിയോഗിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിരുന്നു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Voting began with a half an hour delay due to a glitch in the EVM, at polling booth number 188 in Birbhum.
കഴിഞ്ഞ ദിവസം 17, 207 പുതിയ കോവിഡ് കേസുകളാണ് പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 7,93,552 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 11,159 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ 77 പേരാണ് മരണപ്പെട്ടത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.