'കേരളത്തിൽ ഒട്ടേറെപ്പേര്‍ ബലിദാനികളായി; തലമുറകള്‍ പ്രയത്‌നിച്ചു'; സുരേഷ് ഗോപിയുടെ വിജയം എടുത്ത് പറഞ്ഞ് നരേന്ദ്ര മോദി

Last Updated:

ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി യോഗത്തിൽ പറഞ്ഞു

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തിലെ ബിജെപിയുടെ വിജയം പ്രത്യേകം പരാമര്‍ശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി യോഗത്തിൽ പറഞ്ഞു.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
ദക്ഷിണ ഭാരതത്തിൽ എൻഡിഎയ്‌ക്ക് ഒരു പുതിയ ഉദയമാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു. എൻഡിഎയ്‌ക്ക് അധികാരമില്ലാത്ത കർണാടകയിലും തെലങ്കാനയിലും ജനങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ സ്വീകരിച്ചെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വന്‍തോതില്‍ വോട്ട് വര്‍ധിച്ചെന്നും മോദി പറഞ്ഞു.
advertisement
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻഡിഎയുടെ ഗംഭീരവിജയമായാണ് താൻ കാണുന്നത് എന്നാൽ പ്രതിപക്ഷം അത് തടയാൻ ശ്രമിച്ചു. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കാൻ ശ്രമിച്ചതായും കപടവാഗ്‌ദാനങ്ങൾ നൽകിയതായും 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാൻ കഴിഞ്ഞില്ലെന്നും മോദി ആരോപിച്ചു.
എൻഡിഎ എന്നാൽ പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ ആണെന്ന് പറഞ്ഞ മോദി മൂന്ന് പതിറ്റാണ്ടായി എൻഡിഎ ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിൽ ഒട്ടേറെപ്പേര്‍ ബലിദാനികളായി; തലമുറകള്‍ പ്രയത്‌നിച്ചു'; സുരേഷ് ഗോപിയുടെ വിജയം എടുത്ത് പറഞ്ഞ് നരേന്ദ്ര മോദി
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement