Ayodhya| 'ശ്രീരാമൻ വർഷങ്ങളായി കൂടാരത്തിന് കീഴിൽ; ഇപ്പോൾ അദ്ദേഹത്തിനായി മഹാക്ഷേത്രം; അയോധ്യയിൽ പ്രധാനമന്ത്രി പറഞ്ഞത്

Last Updated:

''ജയ് ശ്രീ റാം! ഈ വിളി ശ്രീരാമനഗരത്തിൽ മാത്രമല്ല, ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു''

അയോധ്യ: രാമക്ഷേത്രം നിർമിക്കുന്നതോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രം ആവർത്തിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ഭൂമിപൂജാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 11.30നാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. ആദ്യം ഹനുമാൻ ഗഡിയിലെ ക്ഷേത്രത്തിൽ ദർശനം. തുടർന്ന് രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രി ഭൂമി പൂജയിൽ പങ്കെടുത്തു. 12.44ഓടെ ശിലാന്യാസ കർമവും പ്രധാനമന്ത്രി നിർവഹിച്ചു. അതിനുശേഷമായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്
- "ഓഗസ്റ്റ് 15 നമ്മുടെ സ്വാതന്ത്ര്യദിനം പോലെ, രാമക്ഷേത്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ച കോടിക്കണക്കിന് ആളുകൾക്ക് ഇന്നത്തെ ദിനവും സമാനമായ പ്രാധാന്യമുണ്ട്."
- "ശ്രീരാമന്റെ അത്ഭുതശക്തി കാണുക - കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു, അസ്തിത്വം ഇല്ലാതാക്കാൻ വളരെയധികം പരിശ്രമിച്ചു, പക്ഷേ രാമൻ ഇപ്പോഴും നമ്മുടെ മനസ്സിൽ വസിക്കുന്നു, ശ്രീരാമനാണ് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനം."
- "മഹത്തായ രാമക്ഷേത്രം നിർമ്മിച്ചതിനുശേഷം, അയോദ്ധ്യയുടെ മഹത്വം വർദ്ധിക്കുക മാത്രമല്ല, പ്രദേശത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥ തന്നെ മാറുകയും ചെയ്യും. എല്ലാ മേഖലയിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെയെത്തും, ശ്രീരാമനെയും അമ്മ ജാനകിയെയും കാണാൻ ലോകം മുഴുവൻ വരും.''
advertisement
- "നമ്മുടെ പാരമ്പര്യങ്ങളുടെ ആധുനിക ചിഹ്നമായി രാമക്ഷേത്രം മാറും. ഇത് നമ്മുടെ ഭക്തിയുടെ, നമ്മുടെ ദേശീയ വികാരത്തിന്റെ പ്രതീകമായി മാറും. കോടിക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ശക്തിയെ ഈ ക്ഷേത്രം പ്രതീകപ്പെടുത്തും. ഇത് ഭാവിതലമുറയ്ക്ക് പ്രചോദനം നൽകും."
- "ഒരു കൂടാരത്തിൽ താമസിച്ചിരുന്ന നമ്മുടെ രാമ ലല്ലയ്‌ക്കായി ഇപ്പോൾ ഒരു മഹാക്ഷേത്രം നിർമ്മിക്കും. ഇന്ന് രാം ജന്മഭൂമി തകർക്കുകയും വീണ്ടും പണിയുകയും ചെയ്യുന്ന ചക്രത്തിൽ നിന്ന് മോചിതമാകുന്നു - അത് നൂറ്റാണ്ടുകളായി നടന്നതാണ്."
advertisement
- "ഇന്നും ഇന്ത്യക്ക് പുറത്ത് ഡസൻ കണക്കിന് രാജ്യങ്ങളുണ്ട്, രാമകഥ ഇപ്പോഴും അവിടത്തെ ഭാഷയിൽ പ്രചാരത്തിലുണ്ട്. ഈ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്ക് പോലും രാമക്ഷേത്ര നിർമ്മാണം തുടങ്ങുന്ന ഇന്ന് വളരെ മനോഹരമായ അനുഭവമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു."
- "മഹത്തായ രാമക്ഷേത്രം നിർമ്മിച്ചതോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ആവർത്തിച്ചുകൊണ്ടിരിക്കുകകൂടിയാണ്. തോണിക്കാർ മുതൽ ഗോത്രവർഗ്ഗക്കാർവരെ ശ്രീരാമനെ സഹായിച്ചതുപോലെ, കുട്ടികൾ ശ്രീകൃഷ്ണനെ ഗോവർദ്ധൻ പർവ്വതം ഉയർത്താൻ സഹായിച്ചതുപോലെ, ക്ഷേത്ര നിർമ്മാണത്തിന്റെ എല്ലാവരുടെയും പരിശ്രമത്തിലൂടെ ക്ഷേത്ര നിർമാണം പൂർത്തിയാകും.''
advertisement
- "കോടിക്കണക്കിന് ഭക്തരുടെ ദൃഢനിശ്ചയത്തിന്റെ സത്യത്തിന്റെ തെളിവാണ് ഈ ദിവസം. സത്യം, അഹിംസ, വിശ്വാസം, ത്യാഗം എന്നിവയ്ക്കുള്ള നീതിപൂർവകമായ, ന്യായമായ ഇന്ത്യയുടെ സവിശേഷമായ സമ്മാനമാണ് ഈ ദിവസം."
"ജയ് ശ്രീ റാം! ഈ വിളി ശ്രീരാമനഗരത്തിൽ മാത്രമല്ല, ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. ഈ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും, ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും, ശ്രീരാമന്റെ എല്ലാ ഭക്തർക്കും ഞാൻ നന്ദി പറയുന്നു. . "
മലയാളം വാർത്തകൾ/ വാർത്ത/India/
Ayodhya| 'ശ്രീരാമൻ വർഷങ്ങളായി കൂടാരത്തിന് കീഴിൽ; ഇപ്പോൾ അദ്ദേഹത്തിനായി മഹാക്ഷേത്രം; അയോധ്യയിൽ പ്രധാനമന്ത്രി പറഞ്ഞത്
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement