advertisement

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏത്? ചില രസകരമായ വസ്തുതകള്‍

Last Updated:

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് 2024ലേത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാലുഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ലക്ഷണക്കണക്കിന് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് അധികം അറിയപ്പെടാത്ത വസ്തുതകളാണ് ഇവിടെ പറയുന്നത്.
സ്ഥാനാര്‍ത്ഥികള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ നാല് ഘട്ടത്തില്‍ ഏകദേശം 5900 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനായി മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ 1951-52ല്‍ നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ വെറും 1874 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതായത് ഇക്കാലയളവില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 8039 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് ദൈര്‍ഘ്യം
1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെറും നാല് ദിവസമാണ് നീണ്ടുനിന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് 2024ലേത്. 44 ദിവസം നീണ്ടുനില്‍ക്കുന്ന ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 7 ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 1951ലെ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പായി കണക്കാക്കുന്നത്. 4 മാസം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
advertisement
സ്ഥാനാര്‍ത്ഥികളുടെ സെക്യുരിറ്റി ഡെപ്പോസിറ്റ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത തുക കെട്ടിവെയ്‌ക്കേണ്ടതുണ്ട്. സ്വന്തം മണ്ഡലത്തില്‍ സാധുവായ വോട്ടിന്റെ ആറിലൊന്ന് ശതമാനം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവെച്ച പണം തിരികെ ലഭിക്കുന്നതുമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി 25000 രൂപയാണ് സെക്യുരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി 12,500 രൂപ ആണ് കെട്ടിവെയ്‌ക്കേണ്ടത്. 2019ലെ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുപിടിക്കാനായില്ല.
പോളിംഗ് ബൂത്തിലേക്കുള്ള ദൂരം
വോട്ടര്‍മാരുടെ വീട്ടില്‍ നിന്നും ശരാശരി രണ്ട് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്ന രീതിയാണ് നിലവില്‍ പിന്തുടര്‍ന്നു പോരുന്നത്. ഓരോ ബൂത്തിലും ശരാശരി 1500 വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
advertisement
2024ലെ തെരഞ്ഞെടുപ്പിനായി രാജ്യത്തുടനീളം 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടിംഗിനായുള്ള മഷി
നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി 2.65 മില്യണ്‍ മഷി കുപ്പികളാണ് രാജ്യത്തുടനീളമുള്ള ബൂത്തുകളിലെത്തിയത്. വ്യാജ വോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് മഷി ഉപയോഗിക്കുന്നത്. വോട്ട് ചെയ്ത ശേഷം വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പതിപ്പിക്കുക. മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് വോട്ടിംഗ് മഷിയുടെ പ്രധാന വിതരണക്കാര്‍.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏത്? ചില രസകരമായ വസ്തുതകള്‍
Next Article
advertisement
കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
  • മൂന്ന് ആഴ്ച നീണ്ട വാശിയേറിയ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം ആവേശമായി സമാപിച്ചു

  • വൈകിട്ട് ആറിന് ശേഷം പരസ്യ പ്രചരണം പാടില്ല; സംസ്ഥാനത്ത് സുരക്ഷ കര്‍ശനമായി ശക്തമാക്കി

  • വ്യത്യസ്തങ്ങളായ കലാപരിപാടികളും പ്രതിഷേധങ്ങളും ഇത്തവണത്തെ കലാശക്കൊട്ട് വേറിട്ടതാക്കി

View All
advertisement