ഇന്ത്യയിൽ ട്രെയിനുകളുടെ അവസാന ബോഗിയിൽ‌ 'X' ചിഹ്നം നൽകുന്നത് എന്തുകൊണ്ട് ?

Last Updated:

'X' ചിഹ്നത്തിന് ചുവടെ ഒരു ചുവന്ന ലൈറ്റും കാണാന്‍ സാധിക്കുന്നതാണ്, അത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ്.

(Image: Shutterstock)
(Image: Shutterstock)
കുട്ടികളായാലും മുതിർന്നവരായാലും ട്രെയിൻ യാത്രകൾ നൽകുന്ന ആഹ്ളാദം ഒന്ന് വേറെ തന്നെയാണ്. ട്രെയിനുകളും അവ നല്‍കുന്ന യാത്രകളും എല്ലായ്പ്പോഴും ആകർഷകമായ ഒരു കാര്യം തന്നെയാണ്. ട്രെയിനിനകത്തും പുറത്തും ചില ചിഹ്നങ്ങളും അടയാളങ്ങളും ഒക്കെയുള്ളത് നമ്മൾ ശ്രദ്ധിച്ചിരിക്കാറുണ്ട്. അവയിൽ മിക്കവയുടെയും അർത്ഥം ഒരുപക്ഷേ നമുക്കെല്ലാവർക്കും അറിയില്ലായിരിക്കാം. ഒരു പതിവ് യാത്രക്കാരനാണെങ്കിലും അല്ലെങ്കിലും, ട്രെയിനിന്റെ അവസാന കോച്ചിന്റെ പുറകുവശത്ത് 'X' അക്ഷരം അല്ലെങ്കിൽ 'X' എന്നൊരു അടയാളം നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഇതുവരെ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ റെയിൽ‌വേ സ്റ്റേഷൻ സന്ദർശിക്കുമ്പോൾ ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കുക.
ഇതിനകം തന്നെ ഇതുപോലുള്ള ഒരു അടയാളം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ട്രെയിനിന്റെ അവസാന ബോഗിക്കുപിന്നിൽ എന്തുകൊണ്ടാണ്‌ 'X'  നൽകിയിരിക്കുന്നതെന്ന് ചിന്തിക്കുനത് സ്വഭാവികമാണ്‌.
ഇന്ത്യയിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ പിന്നിലെ അവസാന ബോഗിയിൽ സാധാരണയായി മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ 'X' അടയാളം പെയിന്റ് ചെയ്തിട്ടുണ്ട്. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ‌, ക്രോസ് മാർ‌ക്കിനൊപ്പം എഴുതിയ LV എന്ന അക്ഷരങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. LV എന്ന അക്ഷരങ്ങള്‍ അവസാന ബോഗിയെ (ലാസ്റ്റ് വെഹിക്കിള്‍) ചിത്രീകരിക്കുന്നതാണ്‌. മഞ്ഞ നിറത്തിൽ കറുപ്പ് ഹൈലൈറ്റ് ചെയ്തിട്ടുള്ള ഒരു ചെറിയ ബോർഡ്സൈന്‍ കൂടി ഇതിനോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്, ഇത് സാധാരണയായി വാഹനത്തിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു.'X' ചിഹ്നത്തിന്  ചുവടെ ഒരു ചുവന്ന ലൈറ്റും കാണാന്‍ സാധിക്കുന്നതാണ്, അത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ്.
advertisement
Also Read- ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
ട്രെയിനിന്റെ അവസാന ബോഗിയിൽ 'X' എഴുതിയിരിക്കുന്നതിന്‌ ഒരു പ്രധാന കാരണമുണ്ട്. ഒരു ട്രെയിന്‍ അപകടം ഉണ്ടായാല്‍ സംരക്ഷണം ഉറപ്പിക്കാനാണ്‌ അവസാന വാഗണിലെ എക്സ് അടയാളം ഇപ്രകാരം ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. എക്സ് അടയാളമുള്ളത്, അത് ആ ട്രെയിനിന്റെ അവസാന ബോഗിയാണെന്ന് കണ്ടെത്താൻ  ജീവനക്കാരെ സഹായിക്കുന്നു. ഒരു ട്രെയിനിന്റെ അവസാനബോഗിയില്‍ എക്സ് ചിഹ്നമുള്ള ബോഗിയില്ലയെങ്കില്‍ അത് ഒരു അപകടത്തെ സൂചിപ്പിക്കുന്നു അതായത് ആ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ബോഗി വേര്‍പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഈ ചിഹ്നം ജീവനക്കാരെ സഹായിക്കുന്നു. ട്രെയിനിൽ നിന്ന് ഒരു കോച്ച് വേർപെട്ടാൽ അത് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
advertisement
റെയിൽ ക്രോസിംഗിൽ പച്ചക്കൊടി പ്രദർശിപ്പിക്കാന്‍ ചുമതലയുള്ള ഗാർഡ്, ട്രെയിനിന്റെ അവസാന ബോഗിയിലുള്ള 'X' അടയാളം കാണുന്നതിനാൽ ആ ട്രെയിനിന്റെ എല്ലാ കോച്ചുകളും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയും. രാത്രിയിൽ, ഇരുണ്ടതും അടയാളം വളരെ വ്യക്തമല്ലാത്തതുമായിരിക്കുമ്പോൾ, അടയാളത്തിന്റെ തൊട്ടുതാഴെയുള്ള ചുവന്ന വെളിച്ചം അവസാന കോച്ചിനെ നിർണ്ണയിക്കാൻ സഹായിക്കുന്നു.
ട്രെയിനിന്റെ അവസാന ബോഗിയിലെ എക്സ് അടയാളവും ചുവന്ന വെളിച്ചവും സാധാരണ രീതിയിൽ കാണുന്നില്ലെങ്കിൽ, ട്രെയിൻ ചില പ്രശ്നങ്ങളിലൂടെയാണ്‌ ഓടുന്നതെതെന്ന് റെയിൽവേ ജീവനക്കാര്‍ക്കും അധികാരികള്‍ക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ  സാധിക്കുന്നതാണ്. ഇത് മാരകമായ ദുരന്തങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരേയും രക്ഷിക്കുന്നതാണ്‌.
advertisement
ട്രെയിനിന്റെ അവസാന ബോഗിക്കുപിന്നിൽ എന്തുകൊണ്ടാണ്‌ 'X' അക്ഷരം നൽകിയിരിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിൽ ട്രെയിനുകളുടെ അവസാന ബോഗിയിൽ‌ 'X' ചിഹ്നം നൽകുന്നത് എന്തുകൊണ്ട് ?
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement