'ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും'; നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി

Last Updated:

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന് മമതയുടെ കടുത്ത വിമർശകനായി മാറിയ സുവേന്ദു അധികാരിയുടെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന നന്ദിഗ്രാമിൽ മമതയ്ക്ക് എതിരെ ബിജെപി സ്ഥാനാർഥിയായി അധികാരി തന്നെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

കൊൽക്കത്ത: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. അൻപത് വനിതകൾ ഉൾപ്പെടെ 291 സ്ഥാനാർഥികളുടെ പട്ടികയാണ് മമത ഇന്ന് പുറത്തുവിട്ടത്.
നന്ദിഗ്രാമിൽ നിന്നും താൻ തെര‍ഞ്ഞടുപ്പിന് അങ്കത്തിനിറങ്ങുമെന്ന കാര്യവും മമത പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ ഒരു 'ഹൈ പ്രൊഫൈൽ' മണ്ഡലമാണ്. തന്‍റെ പരമ്പരാഗത സീറ്റായ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിൽ സുഹൃത്തും സഹപ്രവർത്തകനുമായ സോവന്ദേബ് ഛതോപാധ്യായയ്ക്ക് കൈമാറിയെന്ന കാര്യവും മമത ബാനർജി വ്യക്തമാക്കി.
advertisement
'ഞാൻ ഒരു വാഗ്ദാനം ചെയ്താൽ അത് ഞാൻ പാലിക്കും' എന്നാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മമത വിശദീകരിക്കുന്നത്. മമതയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഇപ്പോൾ എതിരാളിയുമായ സുവേന്ദു അധികാരി 2016 ൽ മത്സരിച്ച് ജയിച്ച സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന കാര്യം ഇക്കഴി‍ഞ്ഞ ഡിസംബറിലാണ് തൃണമൂൽ അധ്യക്ഷ കൂടിയായ മമത അറിയിച്ചത്. നന്ദിഗ്രാമിൽ വച്ചു തന്നെ നടന്ന റാലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. അന്ന് നൽകിയ വാക്ക് പാലിച്ച് അതേ മണ്ഡലത്തിൽ തന്നെ മത്സരിക്കാനിറങ്ങുകയാണ് മമത.
advertisement
തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന് മമതയുടെ കടുത്ത വിമർശകനായി മാറിയ സുവേന്ദു അധികാരിയുടെ ഉറച്ച കോട്ടയെന്ന് കരുതപ്പെടുന്ന നന്ദിഗ്രാമിൽ മമതയ്ക്ക് എതിരെ ബിജെപി സ്ഥാനാർഥിയായി അധികാരി തന്നെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
294 അംഗ നിയമസഭയാണ് പശ്ചിമ ബംഗാളിൽ. ഇതിൽ 291 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. വടക്കൻ ബംഗാളിലെ ഡാര്‍ജിലിംഗ്, കുര്‍സ്യോംഗ്, കലിമ്പോങ് എന്നീ മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ല. പുറത്തുവിട്ട പട്ടികയിൽ 50 സ്ത്രീകളും 42 മുസ്ലീം സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.സ്ഥാനാര്‍ഥി പട്ടികയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ 25 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കോവിഡ് സാഹചര്യത്തിൽ എൺപത് വയസിന് മുകളിലുള്ള ആളുകളെയും ഒഴിവാക്കിയെന്ന കാര്യം തൃണമുല്‍ അധ്യക്ഷ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും'; നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement