നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കും' നിതീഷ് കുമാറിന് താക്കീതുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

  'അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കും' നിതീഷ് കുമാറിന് താക്കീതുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

  "ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ, ഒരു ഉദ്യോഗസ്ഥനോ മുഖ്യമന്ത്രിയോ ആരുമാകട്ടെ, ‘7 നിഷ്ചേ’യിലെ എല്ലാ അഴിമതികളും ഞങ്ങൾ അന്വേഷിക്കും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവരെയെല്ലാം ജയിലിലടയ്ക്കും ”

  chirag-paswan-1

  chirag-paswan-1

  • Share this:
   പാട്ന; ബീഹാറിൽ എൽജെപി അധികാരത്തിൽ വന്നാൽ ‘7 നിഷ്ചേ’ പദ്ധതിയിൽ അഴിമതി നടത്തിയ ജെ.ഡി.യു മേധാവിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയും ജയിലിലടയ്ക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ബുക്‌സറിലെ ദുംറാവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാസ്വാൻ ഇതു പറഞ്ഞത്. “ഇത് ചിരാഗ് പാസ്വാന്റെ വാഗ്ദാനമാണ്. ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ, ഒരു ഉദ്യോഗസ്ഥനോ മുഖ്യമന്ത്രിയോ ആരുമാകട്ടെ, ‘7 നിഷ്ചേ’യിലെ എല്ലാ അഴിമതികളും ഞങ്ങൾ അന്വേഷിക്കും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവരെയെല്ലാം ജയിലിലടയ്ക്കും ”- ചിരാഗ് പാസ്വാൻ പറഞ്ഞു.

   2.7 ലക്ഷം കോടി രൂപയുടെ ‘സാത്ത് നിഷ്ചേ’ (സെവൻ റിസോൾവ്സ്) പദ്ധതി നിതീഷ് കുമാർ 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബീഹാറിനായുള്ള 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് നേരിടാനായി ആരംഭിച്ച സാത്ത് നിഷ്ചേ പദ്ധതിയിൽ വൈദ്യുതി, ടോയ്‌ലറ്റുകൾ, പൈപ്പ് കുടിവെള്ളം, മെറ്റാലിക് റോഡുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

   ഈ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും എല്ലാ കൃഷിസ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ജനങ്ങൾക്ക് അധിക ആരോഗ്യ സൌകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പരിപാടികൾ പുതിയ 7 നിഷ്ചേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുമായി സീറ്റ് പങ്കിടുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ പാസ്വാൻ എൻ‌ഡി‌എയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും വിശ്വസ്തതയും പിന്തുണയും പരസ്യമായി പ്രഖ്യാപിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനും സഖ്യകക്ഷിയായ ജിതിൻ റാം മഞ്ജിയുടെ എച്ച്‌എമ്മിനുമെതിരെ എൽ‌ജെ‌പി 122 സ്ഥാനാർത്ഥികളെ രംഗത്തിറക്കി.

   സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം എൻ‌ഡി‌എ വ്യക്തമായ ഭൂരിപക്ഷത്തോടെ ബീഹാറിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം, എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെഡി-യുവിനേക്കാൾ മുന്നിലെത്തുമെന്ന് കരുതുന്ന ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നുവരുമെന്നും ഈ സർവേ പറയുന്നു. സർവേ പ്രകാരം ജെഡി-യു, ബിജെപി സഖ്യം ഉൾപ്പെടുന്ന എൻഡിഎയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 135-159 സീറ്റുകൾ ലഭിക്കും.
   Published by:Anuraj GR
   First published:
   )}