BREAKING: സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു
Last Updated:
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിൽ എത്തി. രാത്രി 9.10ഓടുകൂടി ഡൽഹി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചർച്ച ആയേക്കും. നിക്ഷേപം പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയടക്കമുള്ള മേഖലകളില്‍ ധാരണപത്രങ്ങളും ഒപ്പുവെച്ചേക്കും.
#WATCH Delhi: Visuals of Prime Minister Narendra Modi and Saudi Arabia Crown Prince Mohammed bin Salman upon the Saudi Crown Prince's arrival in India. pic.twitter.com/WXXcnH8jyC
— ANI (@ANI) February 19, 2019
advertisement
ഇന്ത്യയുമായി ചർച്ചകൾക്ക് സന്നദ്ധനായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിലപാടിനെ പാകിസ്താൻ സന്ദർശിച്ച സൗദി കിരീടാവകാശി പ്രശംസിച്ചിരുന്നു. പാകിസ്താൻ വൻ സാമ്പത്തിക ശക്തിയായി വളരുന്നതിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സൗദി അറേബ്യയെപ്പോലെ ഭീകര വിരുദ്ധ പോരാട്ടത്തിലേർപ്പെടുന രാജ്യമാണ് പാകിസ്താനെന്നും ബിൻ സൽമാൻ പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമാധാന അന്തരീക്ഷത്തിന് തുരങ്കം വയ്ക്കുന്ന പാക് നിലപാടിനെ കുറിച്ച് സൗദി കിരീടാവകാശി ഇന്ത്യാ സന്ദർശനത്തിനിടെ എന്തു പറയുമെന്ന ആകാംഷയിലാണ് ഡൽഹി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2019 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു