Covid19| ചികിത്സയ്ക്ക് അമിത്ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് അതിശയം ; ശശി തരൂർ
- Published by:Gowthamy GG
- news18-malayalam
Last Updated:
എയിംസിനെ കുറിച്ചുള്ള ഒരു ട്വീറ്റിനുള്ള മറുപടിയിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചികിത്സയ്ക്ക് എംയിസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശിതരൂർ. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകർതൃത്വവും പൊതു സ്ഥാപനങ്ങൾക്കു ആവശ്യമാണെന്നും തരൂർ പറഞ്ഞു. ട്വിറ്ററിലാണ് തരൂരിന്റെ വിമർശനം.
‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതിൽ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്കു ഭരണത്തിലുള്ളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്.’- തരൂർ ട്വിറ്ററിൽ വ്യക്തമാക്കി.
advertisement
[PHOTO]
എയിംസിനെ കുറിച്ചുള്ള ഒരു ട്വീറ്റിനുള്ള മറുപടിയിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റിനുള്ള മറുപടിയായാണു തരൂരിന്റെ അഭിപ്രായം.
True. Wonder why our Home Minister, when ill, chose not to go to AIIMS but to a private hospital in a neighbouring state. Public institutions need the patronage of the powerful if they are to inspire public confidence. https://t.co/HxVqdREura
— Shashi Tharoor (@ShashiTharoor) August 3, 2020
advertisement
ഞായറാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ അഡ്മിറ്റായെന്നും അമിത്ഷാ വ്യക്തമാക്കിയത്. അതേസമയം അമിത്ഷാ എവിടെയാണ് ചികിത്സയിലുള്ളതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അമിത്ഷാ ചികിത്സയിലുള്ളതെന്നാണ് വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2020 8:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Covid19| ചികിത്സയ്ക്ക് അമിത്ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് അതിശയം ; ശശി തരൂർ