പ്രതിശ്രുത വരനും വധുവും ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചു; ആഭരണം വാങ്ങി മടങ്ങവെ അപകടം

Last Updated:

സെപ്റ്റംബർ 10നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോയമ്പത്തൂര്‍: ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരനും വധുവും മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക (20) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആടിപെരുക്ക് ആഘോഷത്തിന്റെ ഭാഗമായി മിഞ്ചി ആഭരണം വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് ആവശ്യപ്പെടുകയായിരുന്നു. ബന്ധുവായ ചെവ്വന്തിയും പ്രിയങ്ക് ഒപ്പം എത്തിയിരുന്നു. പ്രിയങ്കയ്ക്ക് മിഞ്ചിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് മൂന്നു പേരും ബൈക്കില്‍ മടങ്ങി. പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം വെച്ച് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ചെവ്വന്തി ഉൾപ്പെടെ മൂന്നുപേരും ചികിത്സയിലാണ്.
advertisement
പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു മടങ്ങി വരുന്നതിനിടെയാണ് മകളുടെ വിയോഗം. നാലു പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് പ്രിയങ്ക. കറുപ്പസ്വാമിക്ക് സുഖമില്ലാത്തതിനാല്‍ വിവാഹം പെട്ടെന്ന് തന്നെ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ സെപ്തംബര്‍ 10നാണ് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്.
English Summary: A 23-year-old man and a 20-year-old woman, who were about to get married on September 10, were killed after a speeding bike collided with their bike on Annur Road in Mettupalayam on Tuesday evening, while they were returning after buying gold ornaments for the wedding.The passengers of the bike that hit them, however, escaped with minor injuries.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രതിശ്രുത വരനും വധുവും ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചു; ആഭരണം വാങ്ങി മടങ്ങവെ അപകടം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement