മൃഗശാലയിൽ സിംഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം; തല പോയി
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റു സന്ദർശകർ ഈ ഭീകരദൃശ്യം കണ്ട് ഭയന്നുനിലവിളിച്ചു. ഉടൻ തന്നെ അധികൃതർ എത്തി സന്ദർശകരെയെല്ലാം പുറത്താക്കി
മൃഗശാലയിൽ സിംഹത്തിനൊപ്പം സെൽഫി എടുക്കാനുള്ള യുവാവിന്റെ ശ്രമം അവസാനിച്ചത് ദുരന്തത്തിൽ. ആന്ധ്രയിലെ തിരുപ്പതിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.
പ്രഹ്ലാദ് ഗുൽജാർ എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഉച്ചയോടെ പാർക്കിലെ സിംഹങ്ങളുടെ കൂടാരത്തിലെത്തിയ യുവാവ് അവയ്ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു. ആവേശത്തിൽ സുരക്ഷാഗേറ്റും മറികടന്ന് യുവാവ് സിംഹത്തിനടുത്തേക്ക് എത്താനും ശ്രമിച്ചു. ഗേറ്റ് തുറക്കാൻ ശ്രമിച്ചതും സിംഹം യുവാവിനെ ആക്രമിക്കാൻ ഓടിയടുത്തു. ഈ സമയം പ്രാണരക്ഷാർത്ഥം സമീപത്തെ മരത്തിന് മുകളിലേക്ക് പ്രഹ്ലാദ് ഓടിക്കയറി.
പക്ഷേ, മരത്തിനുമുകളിൽ കയറിയെങ്കിലും നിമിഷത്തിനുള്ളിൽ പ്രഹ്ലാദ് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. എഴുന്നേൽക്കുന്നതിന് മുൻപുതന്നെ സിംഹം യുവാവിനെ ആക്രമിച്ചു. ഷർട്ടും പാന്‌റും കടിച്ചുകുടഞ്ഞ സിംഹം, യുവാവിന്റെ കഴുത്തിൽ കടന്നു കടിച്ചു. നിമിഷനേരം കൊണ്ട് ശരീരം ഛിന്നഭിന്നമാക്കുകയും തല ഭക്ഷിക്കുകയുമായിരുന്നു.
advertisement

ഈ സമയം പാർക്കിലുണ്ടായിരുന്ന മറ്റു സന്ദർശകർ ഈ ഭീകരദൃശ്യം കണ്ട് ഭയന്നുനിലവിളിച്ചു. ഉടൻ തന്നെ അധികൃതർ എത്തി സന്ദർശകരെയെല്ലാം പുറത്താക്കി. വിവരം അറിഞ്ഞ ഉടൻ പൊലീസും സ്ഥലത്തെത്തി.
സന്ദർശകരെ ആക്രമിക്കാതിരിക്കാൻ സിംഹങ്ങൾക്കും കടുവകൾക്കും പ്രത്യേകം പ്രത്യേകം സുരക്ഷാ കൂടാരങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. എന്നാൽ സെൽഫി എടുക്കാനുള്ള ആവേശത്തിൽ എല്ലാ സുരക്ഷാ നടപടികളും ലംഘിച്ച് സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് എത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
advertisement
Summary: In a tragic incident, a youngster was brutally attacked and killed by a male lion in Sri Venkateswara Zoological Park (SV Zoo Park) in Tirupati, Andhra Pradesh on Thursday afternoon.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tirupati,Chittoor,Andhra Pradesh
First Published :
February 15, 2024 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൃഗശാലയിൽ സിംഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം; തല പോയി