നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ദുരഭിമാനക്കൊല'യിൽ നിന്നും കാമുകിയെ രക്ഷിക്കാന്‍ യുവാവ് ജീവനൊടുക്കി

  'ദുരഭിമാനക്കൊല'യിൽ നിന്നും കാമുകിയെ രക്ഷിക്കാന്‍ യുവാവ് ജീവനൊടുക്കി

  അപര്‍ണയുടെ ബന്ധുക്കളുടെ വാക്കുകള്‍ കേട്ട ഞെട്ടലിൽ വിജയ്, അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

  Vijay

  Vijay

  • Share this:
   ചെന്നൈ: 'ദുരഭിമാനക്കൊല'പാതകത്തില്‍ നിന്നും കാമുകിയെ രക്ഷിക്കാൻ ജീവനൊടുക്കി യുവാവ്. തമിഴ്നാട് രാമനാഥപുരത്ത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് കാമുകിയുടെ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

   റിപ്പോര്‍ട്ടുകൾ അനുസരിച്ച് ശിവഗംഗയിലെ ഒരു പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളജിലാണ് വിജയ് പഠിച്ചത്. ഇവിടെ സഹപാഠിയായിരുന്ന അപർണ ശ്രീ എന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായി. കോഴ്സ് കഴിഞ്ഞ ശേഷം വിജയ് ജോലി തിരക്കി ചെന്നൈയിലേക്ക് മാറിയിരുന്നു. ഇതിനിടെ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ അപർണയുടെ വീട്ടുകാർ, ഇരുവരും തമ്മിൽ ബന്ധപ്പെടാതിരിക്കാൻ പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു.

   കൂട്ടുകാരിൽ നിന്നും വിവരം അറിഞ്ഞ വിജയ്, ബന്ധുക്കളുമൊത്ത് അപർണയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാൽ യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയായിരുന്നു. പിന്നാലെ വിജയ്ക്കെതിരെ കാരൈക്കുടി വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു.

   Also Read-മാനസിക പിരിമുറുക്കം കുറയ്ക്കണോ?പശുക്കളെ കെട്ടിപിടിക്കാം; കോവിഡ് കാലത്തെ പുതിയ ട്രെൻഡ്

   ശനിയാഴ്ച വൈകിട്ടോടെ വിജയ് വീണ്ടും അപർണയുടെ വീട്ടിലെത്തി. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച നിന്ന, വീട്ടുകാർ അപർണ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തരത്തിൽ വിജയിയോട് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതോടെ ഭയന്നു പോയ യുവാവ് തന്‍റെ കാമുകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അപര്‍ണയുടെ ബന്ധുക്കളുടെ വാക്കുകള്‍ കേട്ട ഞെട്ടലിൽ വിജയ്, അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപർണ ജീവിച്ചിരിക്കണം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഈ നീക്കം.   ബഹളം കേട്ടെത്തിയ അയൽക്കാർ അഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഇവർ വിജയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published: