അഭിനന്ദൻ പാക് പിടിയിലായ വീഡിയോകൾ യൂട്യൂബ് നീക്കി

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി

news18
Updated: March 1, 2019, 8:37 AM IST
അഭിനന്ദൻ പാക് പിടിയിലായ വീഡിയോകൾ യൂട്യൂബ് നീക്കി
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി
  • News18
  • Last Updated: March 1, 2019, 8:37 AM IST
  • Share this:
ന്യൂഡൽഹി: നിയന്ത്രണരേഖ കടന്നെത്തിയ പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. 11 വീഡിയോകളാണ് ബുധനാഴ്ച യൂ ട്യൂബിൽ പ്രചരിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചായിരുന്നു ഐടി മന്ത്രാലയത്തിന്റെ നടപടി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് യൂട്യൂബ്. അധികൃതരിൽ നിന്ന് നിർദേശം കിട്ടിയാൽ ഉള്ളടക്കം നീക്കുകയെന്നത് കമ്പനിയുടെ നയമാണെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.

ജമ്മു കശ്മീർ അതിർത്തിയിൽ പാക് വിമാനങ്ങളെ നേരിടുന്നതിനിടെയാണ് വിമാനം തകർന്ന് അഭിനന്ദൻ പാകിസ്താന്റെ പിടിയിലായത്. അഭിനന്ദനെ നാട്ടുകാർ മർദിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
First published: March 1, 2019, 8:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading