ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു: മസൂദ് അസ്ഹർ ഇവിടെയുണ്ട്: സ്ഥിരീകരണം വിദേശകാര്യമന്ത്രിയുടേത്
Last Updated:
മസൂദിനെ ആഗോള തീവ്രവാദിപട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് യുകെ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യു എൻ സെക്യൂരിറ്റി കൗൺസിലിന് മുമ്പാകെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
ഇസ്ലാമാബാദ് : ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നൽകിയിരിക്കുന്നത്. മസൂദ് കടുത്ത രോഗബാധിതനാണെന്നും വീടിന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നുമാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. സിഎൻഎന്നിനോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കശ്മീരിൽ
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ പങ്കാണ് ഇന്ത്യ സംശയിക്കുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പാകിസ്ഥാന് കൈമാറുകയും ചെയ്തിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷ്-ഇ-തലവനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് മസൂദിനെതിരെ പാകിസ്ഥാൻ കോടതി അംഗീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ഇന്ത്യ ഹാജരാക്കേണ്ടി വരുമെന്നായിരുന്നു മറുപടി.
advertisement
മസൂദിനെ ആഗോള തീവ്രവാദിപട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് യുകെ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യു എൻ സെക്യൂരിറ്റി കൗൺസിലിന് മുമ്പാകെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇതിന് തീവ്രവാദത്തെ നിയന്ത്രിക്കാനുള്ള ഏത് നടപടികളെയും പാകിസ്ഥാൻ സ്വാഗതം ചെയ്യുന്നു. അവരുടെ കയ്യിൽ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം അതാണ് വിവേകപരമായ നടപടി എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2019 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു: മസൂദ് അസ്ഹർ ഇവിടെയുണ്ട്: സ്ഥിരീകരണം വിദേശകാര്യമന്ത്രിയുടേത്