ന്യൂഡൽഹി: ഇന്ത്യ- പാക് അതിര്ത്തിയില് സംഘര്ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി നിര്മലാ സീതാരാമന് ഇന്ന് ജമ്മു കശ്മീരിലെത്തി സുരക്ഷാ കാര്യങ്ങള് വിലയിരുത്തും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പമുണ്ടാകും. രജൗരി, പൂഞ്ച് മേഖലകളില് ഇന്നലെയുണ്ടായ ഷെല്ലാക്രമണത്തില് ഒരു സ്ത്രീ മരിക്കുകയും അവധിക്ക് വീട്ടിലെത്തിയ ജവാനടക്കം നാലുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. പാക് പിടിയിലായ വിംഗ് കമാന്ഡര് അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിനു ശേഷവും സംഘര്ഷാന്തരീക്ഷം തുടരുന്ന സാഹചര്യത്തില് സേന അതീവ ജാഗ്രതയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.