• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2021 | ഐപിഎല്ലിൽ ജീവവായു തേടി സൺറൈസേഴ്‌സ് ഹൈദരാബാദ്; ജീവന്മരണ പോരാട്ടത്തിൽ എതിരാളികൾ മുംബൈ ഇന്ത്യൻസ്

IPL 2021 | ഐപിഎല്ലിൽ ജീവവായു തേടി സൺറൈസേഴ്‌സ് ഹൈദരാബാദ്; ജീവന്മരണ പോരാട്ടത്തിൽ എതിരാളികൾ മുംബൈ ഇന്ത്യൻസ്

സീസണില്‍ ആദ്യം ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോൾ ജയം മുംബൈയുടെ കൂടെയായിരുന്നു

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍

 • Last Updated :
 • Share this:
  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഡല്‍ഹിയില്‍ വൈകിട്ട് 7.30നാണ് മത്സരം. സീസണില്‍ ആദ്യം ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോൾ ജയം മുംബൈയുടെ കൂടെയായിരുന്നു. 13 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോൽപ്പിച്ചത്. ആ വിജയം നൽകുന്ന മേൽക്കൈയ്യും കൂടാതെ ടൂർണമെൻ്റിലെ മികച്ച പ്രകടനങ്ങളും മുംബൈക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

  മറുവശത്ത് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഹൈദരാബാദിനെ സംബന്ധിച്ച് മുംബൈക്കെതിരായ ജയം നിര്‍ണ്ണായകമാണ്. എന്നാല്‍ നിലവിലെ അവസ്ഥയിൽ അവർക്ക് അതത്ര എളുപ്പമാവില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി കെയ്ന്‍ വില്യംസണെ കൊണ്ടുവന്നിട്ടും ഹൈദരാബാദിൻ്റെ അവസ്ഥക്ക് മാറ്റമൊന്നും സംഭവിച്ചില്ല. ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദ് ടീം കാഴ്ചവയ്ക്കുന്നത്.

  ചെന്നൈ സൂപ്പര്‍ കിങ്‌സുമായി നടന്ന ആവേശകരമായ അവസാന മത്സരത്തിൽ അവരുടെ കൂറ്റന്‍ സ്‌കോറിനെ മറികടന്ന് ജയിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുന്നത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.

  സീസണില്‍ മികച്ച തുടക്കം ലഭിക്കാതിരുന്ന മുംബൈ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഡല്‍ഹിയിലേത് ബാറ്റിങ് പിച്ചായതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാവും മുംബൈ കൂടുതല്‍ താല്‍പര്യപ്പെടുക. ബൗളർമാർക്ക് അധികം പിന്തുണ ലഭിക്കാത്ത പിച്ചിൽ മുംബൈയുടെ ബൗളിംഗ് നിര കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. മുംബൈയുടെ ബൗളിംഗ് നിരയുടെ കുന്തമുനകളായ ബുംറയും ബോൾട്ടും കഴിഞ്ഞ മത്സരത്തിൽ നിരാശയാണ് സമ്മാനിച്ചത്. ഇക്കാരണം കൊണ്ട് തന്നെ അവർ ഇന്നത്തെ മത്സരത്തിൽ എങ്ങനെയാവും തിരിച്ചുവരിക എന്നതാവും ഏവരും ഉറ്റുനോക്കുക.  മറുവശത്ത്, നായകനെ മാറ്റിയിടട്ടും രക്ഷയില്ല എന്ന സ്ഥിതിയിലാണ് ഹൈദരാബാദ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ദയനീയമായി തോറ്റാണ് ഹൈദരാബാദ് ഈ മത്സരത്തിനിറങ്ങുന്നത്. ഡൽഹിയിലെ ബാറ്റിങ്ങ് പിച്ചിൽ ഹൈദരബാദിൻ്റെ ബാറ്റിംഗ് നിര മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഡേവിഡ് വാര്‍ണറെ പുറത്തിരുത്തിയാവും മുംബൈക്കെതിരെയും ഹൈദരാബാദ് ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണിങ്ങില്‍ മനീഷ് പാണ്ഡെ-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ടില്‍ത്തന്നെ ഹൈദരാബാദ് വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത. മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം. റാഷിദ് ഖാന്‍ ഒഴികെ മറ്റെല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങുന്നതും ടീമിന് തിരിച്ചടിയാവുന്നു.

  ഇന്ന് നടക്കുന്ന മത്സരം ജയിച്ചാൽ മാത്രമേ ഹൈദരാബാദിന് പ്ലേ ഓഫിലേക്ക് ചെറിയ പ്രതീക്ഷയെങ്കിലും വയ്ക്കാൻ കഴിയുകയുള്ളൂ. നിലവിൽ അവസാന സ്ഥാനത്തുള്ള അവർക്ക് ആകെയുള്ളത് രണ്ട് പോയിൻ്റ് മാത്രമാണ്. നിലവിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന മുംബൈക്ക് എട്ട് പോയിൻ്റുണ്ട്. അതിനാൽ തന്നെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ അവർക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

  Summary: It is do or die for Sunrisers Hyderabad. They have started the tournament on a disastrous note and lost six of their first seven matches. To have any chance of qualifying for the playoffs they need a complete reversal of fortunes and need to win at least six of their seven remaining games in the competition.
  Published by:user_57
  First published: