എന്താ ചിലവ്; ഐപിഎല്ലിൽ കോവിഡ് ടെസ്റ്റ് നടത്താൻ വേണ്ടി മാത്രം BCCI മുടക്കുന്നത് പത്ത് കോടി

Last Updated:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ബിസിസിഐ ഏകദേശം 20,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്

യു.എ.ഇയിൽ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ടീം അംഗങ്ങള്‍ക്കും ടൂര്‍ണമെന്റുമായി ബന്ധപെട്ടവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ ബിസിസിഐ ചിലവാക്കുന്നത് പത്ത് കോടിയോളം രൂപ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ബിസിസിഐ ഏകദേശം 20,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്.
യു.എ.ഇയിലേക്ക് പോവുന്നതിന് മുമ്പായി ടീം അംഗങ്ങള്‍ നടത്തിയ ടെസ്റ്റിന്റെ ചിലവുകള്‍ അതാത് ടീമുകള്‍ തന്നെയാണ് വഹിച്ചത്. ഐപിഎല്ലിനായി താരങ്ങളും മറ്റ് ഭാരവാഹികളും ഇതിനോടകം യു.എ.ഇയില്‍ എത്തികഴിഞ്ഞു. ഇനി നടത്തുന്ന മുഴുവന്‍ ടെസ്റ്റുകളുടെ ചിലവുകള്‍ വഹിക്കുക ബിസിസിഐ ആണ്.
You may also like:Viral Video| സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
ടൂര്‍ണമെന്റിന്റെ ഭാഗമായി കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് വേണ്ടി മലയാളിയായ വി.പി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആണ് ബിസിസിഐയെ സഹായിക്കുന്നത്. ഇതിന് വേണ്ടി 75ല്‍ അധികം സ്റ്റാഫുകളെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഈ തൊഴിലാളികള്‍ക്കായി ഹോട്ടലില്‍ ബയോ സുരക്ഷ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ടീമുകള്‍ യു.എ.ഇയില്‍ എത്തിയത് മുതല്‍ ഓഗസ്റ്റ് 28 വരെ 1988 കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
എന്താ ചിലവ്; ഐപിഎല്ലിൽ കോവിഡ് ടെസ്റ്റ് നടത്താൻ വേണ്ടി മാത്രം BCCI മുടക്കുന്നത് പത്ത് കോടി
Next Article
advertisement
ഇനി മുതൽ മരപ്പട്ടിയോടും ലേശം ബഹുമാനം  ആകാം; പിടിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം
ഇനി മുതൽ മരപ്പട്ടിയോടും ലേശം ബഹുമാനം ആകാം; പിടിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം
  • മരപ്പട്ടിയെ പിടികൂടാൻ ഇനി മുതൽ ഉന്നതോദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം.

  • മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാൻ വീടിനുള്ളിലെ മച്ചിലും സീലിംഗിലും വെളിച്ചം ഉറപ്പാക്കണം.

  • പനകളുടെ വ്യാപനത്തിൽ മരപ്പട്ടി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വനംവകുപ്പ് പറയുന്നു.

View All
advertisement