ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI

Last Updated:

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ അടൂര്‍ പ്രകാശ് എംപി പ്രതികളെ സഹായിച്ചെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു

തിരുവനന്തപുരം: അടൂര്‍ പ്രകാശിനെതിരെ കൂടുതൽ ആരോപണവുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ അടൂര്‍ പ്രകാശ് എംപി പ്രതികളെ സഹായിച്ചെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഷജിത്തിന്റെ ശബ്‌ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടു.
"ഞാനും അതില്‍ ഒരു കണ്ണിയായി. എഫ്‌ഐആര്‍ ഇട്ടില്ല. എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചായിരുന്നു. എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു," ഷജിത്തിന്റേതെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പുറത്തുവിട്ട ശബ്‌ദരേഖയില്‍ പറയുന്നു.
അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടും അടൂര്‍ പ്രകാശിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍ തന്നെ അടൂര്‍ പ്രകാശിനെതിരെ പരസ്യമായി രംഗത്തെത്തി. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നതിനു അടൂര്‍ പ്രകാശ് എംപിയെ ബന്ധപ്പെട്ടിരുന്നതായി ജയരാജന്‍ ആരോപിച്ചു. കൊലയ്‌ക്കു ശേഷം ലക്ഷ്യം നിര്‍വഹിച്ചുവെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിന് സന്ദേശം അയച്ചതായും ജയരാജന്‍ പറഞ്ഞു.
advertisement
You may also like:Viral Video| സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.
advertisement
ആരോപണങ്ങൾക്ക് പിന്നാലെ മറുപടിയുമായി അടൂര്‍ പ്രകാശ് എംപി രംഗത്ത് വന്നു. എംപിയെന്ന നിലയ്‌ക്ക് പലരെയും വിളിക്കാറുണ്ടെന്നും പലരെയും അടുത്തറിയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു എന്നാൽ ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ ഒരു പൊലീസ് സ്റ്റേഷനിലേക്കും താന്‍ വിളിച്ചിട്ടില്ലെന്നും പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI
Next Article
advertisement
സ്വതന്ത്ര പലസ്തീനെ എതിർത്ത് വോട്ട് ചെയ്ത് അർജന്റീന കേരളത്തിലേക്ക് വരേണ്ട ; സോഷ്യൽ മീഡിയയിൽ ചർച്ച
സ്വതന്ത്ര പലസ്തീനെ എതിർത്ത് വോട്ട് ചെയ്ത് അർജന്റീന കേരളത്തിലേക്ക് വരേണ്ട ; സോഷ്യൽ മീഡിയയിൽ ചർച്ച
  • അർജന്റീനയടക്കം പത്ത് രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ പ്രമേയത്തെ എതിർത്ത് യുഎൻ പൊതുസഭയിൽ വോട്ട് ചെയ്തു.

  • അർജന്റീനയുടെ നിലപാട് കേരളത്തിൽ വലിയ ചർച്ചയായി, മെസിയുടെ വരവിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ.

  • ഫേസ്ബുക്കിൽ അർജന്റീനയെ വിമർശിച്ച് നിരവധി കമന്റുകൾ, ചിലർ മെസിയുടെ വരവിനെതിരെ പ്രതിഷേധം ആവശ്യപ്പെട്ടു.

View All
advertisement