HOME » NEWS » IPL » CHENNAI SUPER KINGS SET A TARGET OF 219 AGAINST MUMBAI INDIANS JK INT

IPL 2021 | അമ്പാട്ടി താണ്ഡവം! മുംബൈക്കെതിരെ ചെന്നൈ വമ്പന്‍ സ്‌കോറില്‍; 219 റണ്‍സ് വിജയലക്ഷ്യം

നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ചെന്നൈ നേടിയത്. അമ്പാട്ടി റായുടുവിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ ഈ സ്‌കോറില്‍ എത്തിച്ചത്

News18 Malayalam | news18-malayalam
Updated: May 1, 2021, 10:00 PM IST
IPL 2021 | അമ്പാട്ടി താണ്ഡവം! മുംബൈക്കെതിരെ ചെന്നൈ വമ്പന്‍ സ്‌കോറില്‍; 219 റണ്‍സ് വിജയലക്ഷ്യം
അമ്പാട്ടി റായുഡു
  • Share this:
മുംബൈക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ചെന്നൈ നേടിയത്. അമ്പാട്ടി റായുടുവിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ ഈ സ്‌കോറില്‍ എത്തിച്ചത്. 27 പന്തില്‍ നിന്നും പുറത്താകാതെ ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 72 റണ്‍സാണ് താരം നേടിയത്. കൂടാതെ ചെന്നൈക്കായി ഡൂപ്ലെസിയും, മൊയീന്‍ അലിയും അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശെരി വെക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെക്കാന്‍ മുംബൈ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് ആകുമ്പോഴേക്കും ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാടിനെ നഷ്ടമായി. പകരമെത്തിയ മൊയീന്‍ അലി, ഡൂ പ്ലെസിയോടൊപ്പം രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ടീമിന് സമ്മാനിച്ചത്. എന്നാല്‍ 11ആം ഓവറിലൂടെ ബുമ്ര മൊയീന്‍ അലിയെ ഡീ കോക്കിന്റെ കൈകളില്‍ എത്തിച്ചു. അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും അടക്കം 58 റണ്‍സാണ് അലി നേടിയത്. തൊട്ടടുത്ത ഓവറില്‍ ഡൂ പ്ലെസിയെയും, റെയ്‌നയെയും തുടര്‍ച്ചയായ പന്തുകളില്‍ കൂടാരം കയറ്റിക്കൊണ്ട് പൊള്ളാര്‍ഡ് ചെന്നൈയെ സമ്മര്‍ദത്തിലാക്കി. 28 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് ഡൂ പ്ലെസി മടങ്ങിയത്.

റെയ്‌നക്ക് ഇന്നത്തെ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. നാല് പന്തുകളില്‍ നിന്നും രണ്ട് റണ്‍സാണ് താരം നേടിയത്. ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായുടു ഡെത്ത് ഓവറുകളില്‍ മുംബൈ ബൗളര്‍മാരെ ശെരിക്കും കടന്നാക്രമിക്കുകയായിരുന്നു. ജഡേജ മികച്ച പിന്തുണ നല്‍കി റായുടുവിനൊപ്പം ഇന്നിങ്‌സ് അവസാനം വരെ ക്രീസില്‍ നിന്നു.

ഇരു ടീമുകള്‍ക്കും അവരുടെ ആരാധകര്‍ക്കും ജയം അഭിമാന പ്രശ്‌നം ആയതിനാല്‍ വന്‍ പോരാട്ടം തന്നെ മുംബൈയില്‍ നിന്നും പ്രതീക്ഷിക്കാം. രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ, ക്വിന്റന്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങി ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു എന്നുള്ളത് മുംബൈക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ സിഎസ്‌കെയെ പോലൊരു മികച്ച ബൗളിങ് നിരയുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ വലിയ പ്രകടനം തന്നെയാവും മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റുവാങ്ങിയപ്പോള്‍ ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ. നിലവില്‍ അപാര ഫോമില്‍ കളിക്കുന്ന ചെന്നൈക്കെതിരെ ജയം നേടുക എന്നത് മുംബൈക്ക് ബുദ്ധിമുട്ടുള്ള കാര്യമായേക്കും. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള മുംബൈയുടെ കഴിവും നമുക്ക് മുന്നില്‍ മുമ്പും വെളിപ്പെട്ടിട്ടുള്ളതാണ്.
Published by: Jayesh Krishnan
First published: May 1, 2021, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories