HOME » NEWS » IPL » DELHI CAPITALS SPINNER AMIT MISHRA WARNED FOR APPLYING SALIVA ON THE BALL INT NAV

IPL 2021 | പന്തില്‍ ഉമിനീര്‍ പുരട്ടി അമിത് മിശ്ര; താക്കീത് നല്‍കി അംപയര്‍

നിലവിലെ നിയമപ്രകാരം ഉമിനീര്‍ പ്രയോഗം നടത്തിയാല്‍ ആദ്യം താക്കീത് നല്‍കും. പിന്നെയും ഇതേ പ്രവൃത്തി ആവർത്തിച്ചാല്‍ ടീമിന് അഞ്ച് റണ്‍സ് ടീമിന് പെനാല്‍റ്റിയായി വിധിക്കും.

News18 Malayalam | news18-malayalam
Updated: April 28, 2021, 7:30 PM IST
IPL 2021 | പന്തില്‍ ഉമിനീര്‍ പുരട്ടി അമിത് മിശ്ര; താക്കീത് നല്‍കി അംപയര്‍
Amit_Mishra
  • Share this:
ഐപിഎല്ലിൽ ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടയിൽ കോവിഡ് ചട്ടം മറന്ന് ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്ര. പന്തില്‍ ഉമിനീര്‍ പ്രയോഗം നടത്തിയതോടെയാണ് മിശ്ര കോവിഡ് ചട്ടം ലംഘിച്ചത്. അറിയാതെ സംഭവിച്ച പിഴവായതിനാല്‍ അംപയര്‍ താരത്തിന് താക്കീത് നല്‍കി. കോവിഡ് 19 മഹാമാരി പിടിമുറുക്കിയ സാഹചര്യത്തില്‍ പന്തില്‍ താരങ്ങൾ ഉമിനീര് പുരട്ടാൻ പാടില്ലെന്ന് നേരത്തെ തന്നെ ഐസിസി പ്രഖ്യാപിച്ചിരുന്നു. ഈ നിയമമാണ് അബദ്ധത്തില്‍ അമിത് മിശ്ര ലംഘിച്ചത്.

മത്സരത്തിലെ തൻ്റെ ആദ്യ പന്ത് എറിയുന്നതിന് മുമ്പായാണ് അമിത് മിശ്രയുടെ ഭാഗത്ത് നിന്നും ഈ പിഴവ് സംഭവിച്ചത്. മത്സരത്തിലെ ആറാം ഓവറിലാണ് അദ്ദേഹം പന്തെറിയാനെത്തിയത്. അമിത് മിശ്ര പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഓണ്‍ ഫീല്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെ കാര്യം അറിയിച്ച ശേഷം ആദ്യ താക്കീത് നല്‍കുകയും ചെയ്തു.

നിലവിലെ നിയമപ്രകാരം ഉമിനീര്‍ പ്രയോഗം നടത്തിയാല്‍ ആദ്യം താക്കീത് നല്‍കും. പിന്നെയും ഇതേ പ്രവൃത്തി ആവർത്തിച്ചാല്‍ ടീമിന് അഞ്ച് റണ്‍സ് ടീമിന് പെനാല്‍റ്റിയായി വിധിക്കും. മത്സരത്തിനിടെ ഒരു നിമിഷം കോവിഡ് സാഹചര്യം മറന്നതാണ് ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ കാരണമായത്.

മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അമിത് മിശ്ര വീഴ്ത്തിയത്.  ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ആര്‍സിബിയോട് 1 റണ്ണിന് ഡല്‍ഹിക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. മത്സരത്തിൽ  തോറ്റെങ്കിലും എട്ട് പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാമതാണ് ഡൽഹിയുടെ സ്ഥാനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് ടീമിന്റെ അടുത്ത മത്സരം.

Also Read- IPL 2021 | തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വമ്പന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി എബി ഡിവില്ലിയേഴ്‌സ്

കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും  സുരക്ഷാ സംവിധാനങ്ങളുമാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ താരങ്ങളും ബയോബബിള്‍ സുരക്ഷാ വലയത്തിലാണ്.  ഒരു തരത്തിലും താരങ്ങളെ രോഗം ബാധിക്കാത്ത തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമാണ്. അതിനാല്‍ത്തന്നെ പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങിപ്പോയി. ഇനിയും താരങ്ങള്‍ മടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുള്ളത്. ടൂർണമെൻ്റിൽ കളിക്കുന്ന മറ്റ് വിദേശ താരങ്ങൾക്കും ഇതേ ആശങ്കയാണുള്ളത്.  എന്നാല്‍ കോവിഡ് വ്യാപനം ടൂർണമെൻ്റിൻ്റെ നടത്തിപ്പിൽ തടസ്സമാവില്ലെന്നും ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബിസിസിഐയുള്ളത്. താരങ്ങളുടെ ആശങ്കക്ക് ആശ്വാസമായി ടൂർണമെൻ്റ് തീർന്നാൽ എല്ലാ വിദേശ താരങ്ങളേയും അവരുടെ നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ബിസിസിഐ. മെയ് 30ന് ഫൈനൽ കഴിഞ്ഞാലും വിദേശതാരങ്ങൾ നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേർന്നാലെ ടൂർണമെൻ്റ് സമാപിക്കുകയുള്ളൂവെന്ന് താരങ്ങൾക്ക് എഴുതിയ കത്തിൽ ബിസിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹേമംഗ് അമീൻ വ്യക്തമാക്കി.

തങ്ങളുടെ യാത്ര സംബന്ധിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഓസീസ് താരം ക്രിസ് ലിൻ അവരുടെ യാത്രയെ പറ്റിയുള്ള ആശങ്ക പങ്കുവച്ചിരുന്നു. ഐപിഎല്ലിന് ശേഷം ഓസീസ് താരങ്ങൾക്ക്  ചാർട്ടേർഡ് വിമാനം ക്രമീകരിക്കണമെന്ന് ലിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസൺ പറഞ്ഞത് ഓസ്ട്രേലിയൻ താരങ്ങൾ അവരുടെ ദേശീയ ടീമിൻ്റെ ഭാഗമായല്ല ഇന്ത്യയിലേക്ക് പോയത്. സ്വകാര്യ ടൂർണമെൻ്റിൻ്റെ ഭാഗമകാനായിരുന്നു യാത്ര. അതിനാൽ അവർ സ്വയം തന്നെ തിരിച്ചുവരാനുള്ള മാർഗവും ഒരുക്കണം. ഈ പ്രസ്താവന ഉണ്ടാക്കിയ ആശങ്കക്ക് ആശ്വാസം പകരുന്നതിനായാണ് ബിസിസിഐ അത്തരത്തിൽ ഒരു പത്രക്കുറിപ്പ് ഇറക്കിയത്.

Summary- Delhi Capitals spinner Amit Mishra warned for applying saliva on. the ball
Published by: Anuraj GR
First published: April 28, 2021, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories