IPL 2021 | പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു; പഞ്ചാബിനെ ഇന്ന് മായങ്ക് നയിക്കും; ഡേവിഡ് മലാന്‍ ടീമിലെത്തി

Last Updated:

ആര്‍ സി ബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്

പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു. അപ്പെന്റിസിറ്റിസിന്റെ പ്രശ്‌നം മൂലം കെ എല്‍ രാഹുല്‍ ഇന്നത്തെ മത്സരം കളിക്കുന്നില്ല. താരം ശസ്ത്രക്രിയ്ക്ക് വിധേയനായേക്കും. രാഹുലിന് പകരം മായങ്ക് അഗര്‍വാളാണ് ഇന്ന് പഞ്ചാബിനെ നയിക്കുന്നത്. നിക്കോളാസ് പുരാന് പകരം ഡേവിഡ് മലാനെ പഞ്ചാബ് ഇന്നത്തെ മത്സരത്തിനിറക്കുന്നുണ്ട്. ഡല്‍ഹി ടീം മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ഇറങ്ങുന്നത്.
മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീമാണ് ഡല്‍ഹി. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ അവര്‍ ഈ സീസണില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്. പഞ്ചാബിനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യത സജീവമായി നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ആര്‍ സി ബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാണ് ഡല്‍ഹിയുടെ വരവ്. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും നേടിയ ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും വഴങ്ങിയ പഞ്ചാബ് കിങ്സ് അഞ്ചാം സ്ഥാനത്താണ്.
advertisement
ഓപ്പണര്‍മാരുടെ മിന്നും ഫോമാണ് ഡല്‍ഹിയുടെ കരുത്ത്. ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിന് നല്‍കുന്നത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ഹെട്‌മേയര്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ച് ടീമിന് മുതല്‍ക്കൂട്ടാവുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് വേഗം ഉയര്‍ത്തേണ്ടതായുണ്ട്. ബൗളിംഗ് വിഭാഗത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആവേശ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോവിഡ് മുക്തനായി തിരിച്ചുവന്ന അക്‌സര്‍ പട്ടേലും ടീമിലെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രധാനമായും രണ്ട് താരങ്ങളുടെ മോശം ഫോമാണ് ഡല്‍ഹിയുടെ പ്രശ്നം. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും പേസര്‍ കഗിസോ റബാദയും. ഇരുവരും കൂടി ഫോമിലേക്കെത്തിയാല്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി ഡല്‍ഹി മാറും.
advertisement
ആര്‍ സി ബിക്കെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്സ് ഇറങ്ങുന്നത്. ക്രിസ് ഗെയ്ല്‍, കെ. എല്‍. രാഹുല്‍ എന്നിവരെല്ലാം ഫോമിലേക്ക് എത്തിയത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മധ്യനിരയുടെ പ്രശ്നം ഇപ്പോഴും തുടരുന്നു. സീസണില്‍ നാല് തവണ ഡെക്കായ നിക്കോളാസ് പുരാനെ പുറത്തിരുത്തി ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയേക്കും. ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍ എന്നിവര്‍ സ്ഥിരത കണ്ടെത്തേണ്ടിയിരിക്കുന്നു. ഹര്‍പ്രീത് ബ്രാര്‍ എന്ന ഓള്‍റൗണ്ടറുടെ വരവ് ടീമിന് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു. രവി ബിഷ്നോയുടെ സ്പിന്‍ ബൗളിങ് ഡല്‍ഹിക്ക് തലവേദന ഉയര്‍ത്തുമെന്നുറപ്പ്.
advertisement
ഡല്‍ഹിക്കെതിരായ മുന്‍ കണക്കുകളില്‍ പഞ്ചാബിനാണ് മേല്‍ക്കൈ. 27 മത്സരത്തില്‍ 15 തവണ പഞ്ചാബ് ജയിച്ചപ്പോള്‍ 12 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. എന്നാല്‍ ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഡല്‍ഹിയെ മറികടക്കുക എന്നത് പഞ്ചാബിന് വലിയ വെല്ലുവിളിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു; പഞ്ചാബിനെ ഇന്ന് മായങ്ക് നയിക്കും; ഡേവിഡ് മലാന്‍ ടീമിലെത്തി
Next Article
advertisement
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
  • 16കാരിയെ കുറിച്ച് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍, വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദ് പിടിയില്‍

  • ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉപയോഗിച്ച് കമന്റിട്ടതിനെ തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണം നടത്തി അറസ്റ്റ്

  • പെണ്‍കുട്ടിയുടെ കുടുംബത്തിന് മനോവേദനയുണ്ടാക്കിയതിനാല്‍ പരമാവധി ശിക്ഷ ലഭിക്കുമെന്ന് പോലീസ്

View All
advertisement