IPL 2021 | കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു; പരിക്ക് മൂലം മിശ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മത്സരം കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും വിജയവഴിയില്‍ തിരിച്ചെത്തിയ കെ കെ ആറും തമ്മിലായതിനാല്‍ ഫലം പ്രവാചനാതീതമാണ്
ഐ പി എല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ടീം കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു. കൊല്‍ക്കത്ത ടീം മാറ്റങ്ങള്‍ ഒന്നും വരുത്താത്തെയാണ് ഇറങ്ങുന്നത്. തോളിലെ പരിക്ക് മൂലം ഡല്‍ഹി ടീമില്‍ അമിത് മിശ്ര ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നില്ല. പകരമായി ലളിത് യാദവ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുക .
മത്സരം കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും വിജയവഴിയില്‍ തിരിച്ചെത്തിയ കെ കെ ആറും തമ്മിലായതിനാല്‍ ഫലം പ്രവാചനാതീതമാണ്. അവസാന മത്സരത്തില്‍ ആര്‍ സി ബിയോട് ഒരു റണ്ണിന്റെ തോല്‍വി വഴങ്ങി നിരാശരായി മടങ്ങിയ പന്തും കൂട്ടരും എതിരാളികളെ ഏത് രീതിയിലും തകര്‍ക്കാന്‍ കച്ചകെട്ടിയാകും ഇന്ന് ഇറങ്ങുക. മറുഭാഗത്ത് തുടര്‍ തോല്‍വികള്‍ മറികടന്ന് അവസാന മത്സരത്തില്‍ പഞ്ചാബിനെ തരിപ്പണമാക്കി കളഞ്ഞതിന്റെ ആത്മവിശ്വാസവും പേറിയാണ് മോര്‍ഗനും കൂട്ടരും ഇന്നിറങ്ങുക.
കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ ഇന്നും കളിക്കുന്നുണ്ട്. തകര്‍പ്പന്‍ ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിയുടെ പ്രധാന ശക്തി. ഓപ്പണര്‍മാരായ ധവാനും, പൃഥ്വി ഷായും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്. നായകന്‍ പന്തും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നു. അവസാന മത്സരത്തിലൂടെ വമ്പനടിക്കാരന്‍ ഷിംറോണ്‍ ഹെട്‌മെയറും ഫോമിലെത്തിയിട്ടുണ്ട്.
advertisement
അതേസമയം കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ താളം കണ്ടെത്തിയിട്ടില്ല. 89 റണ്‍സ് മാത്രമാണ് ഗില്ലിന്റെ ഇതുവരെയുള്ള സംഭാവന. മറ്റൊരു ഓപ്പണറായ നിതിഷ് റാണ അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. സുനില്‍ നരേയ്നെ ഓപ്പണിങ്ങില്‍ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ നരേയ്നും റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. രാഹുല്‍ ത്രിപാടി ഫോമിലുള്ളത് ടീമിന് ആശ്വാസം പകരുന്നു. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴച വെച്ചിരുന്ന മോര്‍ഗന്‍ അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
advertisement
ഇരു ടീമുകളും 27 മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളില്‍ ഡല്‍ഹിയും 14 എണ്ണത്തില്‍ കൊല്‍ക്കത്തയും ജയിച്ചിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. ഇരു ടീമും മുഖാമുഖമെത്തിയ അവസാന ആറ് മത്സരത്തിലും 170ന് മുകളില്‍ സ്‌കോര്‍ പോയിരുന്നു. കൊല്‍ക്കത്തയ്ക്കെതിരേ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയം ഡല്‍ഹിക്കായിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ജയസാധ്യത കൂടുതല്‍ ഡല്‍ഹിക്കാണ്.
Location :
First Published :
April 29, 2021 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു; പരിക്ക് മൂലം മിശ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല



