IPL 2021 | ഡൽഹിക്ക് ഇപ്പോൾ ഒരു വാട്ടർ ബോയിയെ ആവശ്യമുണ്ട്! ശ്രേയസിനോട് വരുന്നോയെന്ന് പോണ്ടിങ്ങ്
- Published by:Anuraj GR
- news18-malayalam
Last Updated:
IPL 2021 | കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് താരം വീഡിയോയില്‍ നില്‍ക്കുന്നത്. ഒരുപക്ഷേ താരം ടീമിനൊപ്പം കളി കാണാന്‍ എത്തുമെന്ന സൂചനയും അയ്യര്‍ നല്‍കുന്നുണ്ട്.
IPL 2021 | ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ച വെച്ചാണ് ഡൽഹി ക്യാപിറ്റൽസ് ടൂർണമെന്റിലേക്ക് കടന്ന് വന്നിരിക്കുന്നത്. ധോണിയും പന്തും നേർക്കുനേരെ വന്നപ്പോൾ അത് ആരാധകർക്കും വൻ ആവേശമായിരുന്നു പകർന്നത്. ധോണിയുടെ ചെന്നൈ ടീം ഉയർത്തിയ 188 എന്ന സ്കോർ പിന്തുടർന്നാണ് പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ ജയം നേടിയത്. ക്യാപ്റ്റൻ ആയ ആദ്യ മത്സരം തന്നെ ഉജ്ജ്വല ജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് പന്തും ആരാധകരും. ശ്രേയസ് അയ്യരുടെ അഭാവത്തിലും തകർപ്പൻ പ്രകടനമാണ് ഡൽഹി ടീം പുറത്തെടുത്തത്.
മത്സരം ജയിച്ചതിന് ശേഷം ടീം വീഡിയോ കോളില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ശ്രേയസ് അയ്യർ എത്തിയിരുന്നു. ഡൽഹി ടീം ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. പോണ്ടിങ്ങിന്റെ ചില തമാശകളും ഇതിനിടയില്‍ വൈറലായി. ഡല്‍ഹി ടീമിന് ഒരു പന്ത്രണ്ടാമനെ വേണമെന്നായിരുന്നു ശ്രേയസിനോട് പോണ്ടിങ്ങ് പറഞ്ഞത്. ആ പന്ത്രണ്ടാമനാവാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ശ്രേയസിന് ടീമിനൊപ്പം ചേരാമെന്നും പോണ്ടിങ്ങ് പറഞ്ഞു. ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മാത്രമാണ് ഉള്ളതെന്ന് പോണ്ടിങ്ങ് സൂചിപ്പിച്ചു. കളിക്കാര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാന്‍ ഒരാളെ ടീമിന് ആവശ്യമുണ്ടെന്നും തമാശരൂപേണ പോണ്ടിങ്ങ് പറഞ്ഞു. എന്നാല്‍ തനിക്ക് വരാനാവാത്തതിന്റെ പ്രയാസം അയ്യര്‍ തുറന്ന് പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസമാണ് തനിക്ക് ശസ്ത്രക്രിയ നടന്നതെന്ന് അയ്യര്‍ മറുപടി നൽകി. അത് വരെ വളരെയധികം വേദന കൈക്കുണ്ടായിരുന്നെന്നും ശസ്ത്രക്രിയക്ക് ശേഷം കുറച്ച് കുറവുണ്ടെന്നും അയ്യര്‍ പറഞ്ഞു. ശ്രേയസിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പോണ്ടിങ്ങ് മറുപടി നൽകി. അതേസമയം അയ്യരുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ടെന്നും പോണ്ടിങ്ങ് പറഞ്ഞു.
advertisement
ഇന്ത്യൻ യുവ താരങ്ങളുമായി വളരെ നല്ല ബന്ധമാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനുള്ളത്. ശ്രേയസിന്റെയും പോണ്ടിങ്ങിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ ഫൈനൽ വരെ ഡൽഹി ടീം എത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ തോളിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ശ്രേയസ് ഇപ്പോൾ. നാല് മാസത്തോളമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വന്നേക്കും.
ഇന്നലെയാണ് അയ്യര്‍ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയത്. കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് താരം വീഡിയോയില്‍ നില്‍ക്കുന്നത്. ഒരുപക്ഷേ താരം ടീമിനൊപ്പം കളി കാണാന്‍ എത്തുമെന്ന സൂചനയും അയ്യര്‍ നല്‍കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച്ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഡല്‍ഹിയുടെ രണ്ടാം മത്സരം.
advertisement
News summary: Delhi Head coach Ricky Ponting has invited injured Shreyas Iyer to be the 12th man for Delhi Capitals. Iyer has also responded to Ponting after the head coach made special request following DC's win over CSK.
Location :
First Published :
April 12, 2021 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഡൽഹിക്ക് ഇപ്പോൾ ഒരു വാട്ടർ ബോയിയെ ആവശ്യമുണ്ട്! ശ്രേയസിനോട് വരുന്നോയെന്ന് പോണ്ടിങ്ങ്


