ഐപിഎല്ലിന് കൂടുതൾ പരിഗണന നൽകുന്ന ഇംഗ്ലണ്ട് താരങ്ങളുടെ വേതനം വെട്ടിക്കുറക്കണം; രൂക്ഷ വിമർശവനുമായി മുൻ താരം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"ദേശീയ ടീമിൽ നന്നായി കളിക്കുന്നില്ല എങ്കിൽ ഐപിഎല്ലിൽ അവസരം ലഭിക്കില്ലെന്ന കാര്യം താരങ്ങൾ മറന്ന് പോയതായി തോന്നുന്നു. ഇംഗ്ലണ്ടിൻ്റെ ദേശീയ ടീമിനോട് തന്നെയാണ് താരങ്ങൾക്ക് കൂടുതൽ നന്ദിയും കടപ്പാടും ഉണ്ടാകേണ്ടത്"
ദേശീയ ടീമിനേക്കാൾ കൂടുതൽ പരിഗണന ആദയാകരമെന്ന് കണ്ട് ഐപിഎല്ലിന് നൽകുന്നുണ്ടെങ്കിൽ ഇംഗ്ലണ്ട് താരങ്ങളുടെ വേതനം വെട്ടിക്കുറക്കണം എന്ന് മുൻ ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റ്സ്മാൻ ജോഫ്രി ബോയ്കോട്ട്. താരങ്ങളെ ശുദ്ധമനസ്ക്കരായി കാണുന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അവസാനിപ്പിക്കണം എന്നും ബോയ്കോട്ട് ആവശ്യപ്പെട്ടു. ദേശീയ ടീമിൽ നന്നായി കളിക്കുന്നില്ല എങ്കിൽ ഐപിഎല്ലിൽ അവസരം ലഭിക്കില്ലെന്ന കാര്യം താരങ്ങൾ മറന്ന് പോയതായി തോന്നുന്നു. ഇംഗ്ലണ്ടിൻ്റെ ദേശീയ ടീമിനോട് തന്നെയാണ് താരങ്ങൾക്ക് കൂടുതൽ നന്ദിയും കടപ്പാടും ഉണ്ടാകേണ്ടത്- ബോയ്കോട്ട് അഭിപ്രായപ്പെട്ടു
പണം സമ്പാദിക്കുന്നതിൽ നിന്നും ഒരിക്കലും താരങ്ങളെ ഞാൻ തടയില്ല പക്ഷെ അത് ഇംഗ്ലണ്ട് ടീമിന് ഒപ്പം ഉള്ള മത്സരങ്ങൾ നഷട്ടപ്പെടുത്തിക്കൊണ്ട് ആകരുത്- അദ്ദേഹം കൂട്ടിച്ചേർത്തു.
മാനസിക ആരോഗ്യത്തിൻ്റെ പേരിൽ ഒരു താരം ഇംഗ്ലണ്ട് ടീമിൻ്റെ ബയോസെർക്കിളിന് പുറത്ത് വരുന്നതിൽ ആരും അതൃപ്തി പ്രകടിപ്പിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. അതേ സമയം തന്നെ മക്കളെയോ, ഭാര്യയേയോ,കാമുകിയെയോ മിസ് ചെയ്യും എന്ന് പറഞ്ഞ് ഒരു ഇംഗ്ലണ്ട് താരവും ഐപിഎല്ലിൽ നിന്നും ഒഴിവാകുന്നത് കാണാനാകില്ലെന്ന കാര്യത്തിൽ എനിക്ക് സംശയമില്ലെന്നും- ബോയ്കോട്ട് പറഞ്ഞു.
advertisement
ഇംഗ്ലണ്ട് താരങ്ങൾ ഉൾപ്പെടുന്ന ടീം ഐപിഎൽ ഫൈനലിൽ എത്തുക ആണെങ്കിൽ ന്യൂസിലാൻ്റിനെതിരെ ജൂണിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിൽ പ്രശ്നം ഇല്ലെന്ന് ഹെഡ് കോച്ചായ ക്രിസ് സിൽവർ വുഡ് നേരത്തെ വ്യക്തമാക്കിയരുന്നു. ഐപിഎൽ ഫൈനൽ നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. എന്നാൽ നിലവിലെ ക്വാറൻ്റൈൻ നിയമ പ്രകാരം ഐപിഎൽ ഫൈനൽ കളിക്കുന്ന ഇംഗ്ലണ്ട് താരത്തിന് ടീമിൻ്റ ഭാഗമാകാൻ കഴിയില്ല.
വിവിധ ഫോർമാറ്റുകളിൽ കളിക്കുന്ന താരങ്ങൾക്ക് അവരുടെ ബയോ ബൾബിലെ ജീവിതം സുഖകരം ആക്കുന്ന റോട്ടേഷൻ പോളിസി തുടരാനും ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. ബോർഡിൻ്റെ ഇത്തരം തീരുമാനങ്ങളാണ് ജോഫ്രി ബോയ്കോട്ടിനെ ചൊടിപ്പിച്ചത്.
advertisement
ഇംഗ്ലണ്ട് ദേശീയ ടീമന് വേണ്ടിയുള്ള കടമ ചെയ്യാൻ കഴിയില്ല എങ്കിൽ കളിക്കാർക്കുള്ള വേതനം വെട്ടിക്കുറക്കണം.മൊത്തം ടൂർണമെൻ്റിൽ പങ്കെടുക്കാൻ കഴിയില്ല എങ്കിൽ അവരെ ടീമിൽ ഉൾപ്പെടുത്താതെ ഇരിക്കുകയാണ് കൂടുതൽ നല്ലത് - ബോയ്കോട്ട് പറഞ്ഞു.
കോച്ച് സിൽവർ വുഡ്, ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ടോം ഹാരിസൺ,ഡയറക്ട് ഓഫ് ക്രിക്കറ്റർ ആഷ്ലി ഗയിൽസ്,സെലക്ടേഴ്സ് ചെയർമാൻ എഡ് സ്മിത്ത് എന്നിവരെ വിവേകമില്ലാത്ത ആളുകളായും ബോയ്കോട്ട് വിശേഷിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ ഇത്തരം വട്ടു പിടിച്ച രീതികളിൽ നടത്തി കൊണ്ടു പോകുന്നതിൽ അവർ ലജ്ജിക്കണം എന്നും 80 കാരനായ മുൻ ഇംഗ്ലണ്ട് താരം അഭിപ്രായപ്പെട്ടു.
advertisement
ഏപ്രിൽ 9 മുതലാണ് ഐപിഎല്ലിൻ്റെ 14മത് സീസൺ ആരംഭിക്കുന്നത്. മെയ് 30 നാണ് ഫൈനൽ. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ് വേദികളിലായാണ് മത്സരം
Location :
First Published :
March 09, 2021 10:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
ഐപിഎല്ലിന് കൂടുതൾ പരിഗണന നൽകുന്ന ഇംഗ്ലണ്ട് താരങ്ങളുടെ വേതനം വെട്ടിക്കുറക്കണം; രൂക്ഷ വിമർശവനുമായി മുൻ താരം


