KXIP vs RR IPL 2020| 99 ൽ ക്ലീൻ ബൗൾഡ്, ബാറ്റ് വലിച്ചെറിഞ്ഞ് ക്രിസ് ഗെയ്ല്‍; രോഷപ്രകടനത്തിൽ പിഴ
- Published by:Naseeba TC
- news18-malayalam
Last Updated:
99 റൺസിൽ പുറത്താകുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മത്സര ശേഷം ഗെയിലിന്റെ പ്രതികരണം.
ഐപിഎല്ലിൽ ഇന്നലെ നടന്ന പഞ്ചാബ്-രാജസ്ഥാൻ മത്സരത്തിൽ 99 റൺസിൽ നിൽക്കെ ജോഫ്ര ആർച്ചറിന്റെ പന്തിൽ ക്ലീൻ ബൗൾഡായ പഞ്ചാബ് ബാറ്റ്സ്മാൻ ക്രിസ് ഗെയിലിന് പിഴ. ഔട്ട് ആയതിന് പിന്നാലെ ബാറ്റ് വലിച്ചെറിഞ്ഞുള്ള ഗെയിലിന്റെ രോഷപ്രകടനമാണ് പിഴയ്ക്ക് കാരണം. ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനമാണ് ഗെയിലിന്റെ പ്രവർത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാച്ച് ഫീയുടെ പത്ത് ശതമാനം ഗെയിലിൽ നിന്നും ഈടാക്കും.
സെഞ്ചുറി നേടാനിരിക്കേയായിരുന്നു ഗെയിലിന്റെ വിക്കറ്റ് ജോഫ്ര നേടുന്നത്. അപ്രതീക്ഷിതമായ ഔട്ടാകലിൽ ആദ്യം ബാറ്റ് വലിച്ചെറിഞ്ഞ ഗെയിൽ ഉടൻ തന്നെ സംയമനം വീണ്ടെടുത്ത് ജോഫ്രയ്ക്ക് കൈ നൽകി ക്രീസിൽ നിന്നും മടങ്ങി. സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തെറിച്ചുപോയ ബാറ്റ് ഗെയ്‌ലിന് എടുത്ത് നല്‍കിയത്.
99 റൺസിൽ പുറത്താകുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മത്സര ശേഷം ഗെയിലിന്റെ പ്രതികരണം. ജോഫ്രയുടെ മികച്ച പന്തായിരുന്നുവെന്നും ഗെയിൽ പറഞ്ഞു. തന്റെ പെരുമാറ്റം ചട്ടലംഘനമാണെന്ന് തുറന്നു സമ്മതിച്ച ഗെയിൽ പിഴ ചുമത്തിയ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
advertisement
Jofra.. next time wear a helmet and bowl when @GayleKing is playing :)) you never know if the bat slips out of his hands ! Well bowled mate pic.twitter.com/5YpAfP885n
— “Raj”ini Siva (@rajsviewfinder1) October 30, 2020
99 റൺസിൽ പുറത്തായെങ്കിലും ട്വിന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി ഗെയിൽ പിന്നിട്ടു കഴിഞ്ഞു. ആയിരം സിക്സറുകൾ അടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 63 പന്തിൽ 99 റൺസ് നേടിയ 41 കാരനായ യൂണിവേഴ്സ് കിങ് എട്ടു സിക്സുകളും ആറ് ഫോറും രാജസ്ഥാനെതിരെ നേടി.
advertisement
advertisement
ഗെയിലിന്റെ മികച്ച പ്രകടനമുണ്ടായിട്ടും കിങ്സ് ഇലവൻ പഞ്ചാബ് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പരുങ്ങലിലാണ്. 400 ട്വന്റി-20 മാച്ചുകളിൽ നിന്നായി 13,000 റൺസാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സമ്പാദ്യം.
അതേസമയം, പഞ്ചാബിനെ തകർത്തതോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകളും സജീവമായിരിക്കുകയാണ്. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച വിജയം ആവർത്തിച്ചാൽ രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് യോഗ്യത നേടാനാകും.
Location :
First Published :
October 31, 2020 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
KXIP vs RR IPL 2020| 99 ൽ ക്ലീൻ ബൗൾഡ്, ബാറ്റ് വലിച്ചെറിഞ്ഞ് ക്രിസ് ഗെയ്ല്‍; രോഷപ്രകടനത്തിൽ പിഴ