HOME » NEWS » IPL » ENGLAND PLAYERS REACH HOME AUSTRALIANS TO HEAD TO MALDIVES OTHER PLAYERS WAIT FOR THEIR TURN TO RETURN JK INT

IPL 2021 | നാട്ടിലേക്ക് മടങ്ങി ഇംഗ്ലണ്ട് താരങ്ങള്‍; ഓസീസ് താരങ്ങളുടെ മടക്കം വൈകും

ഇന്ത്യയില്‍ അതി തീവ്ര കോവിഡ് വ്യാപനമായതിനാല്‍ താരങ്ങളെല്ലാം ആശങ്കയിലാണ്

News18 Malayalam | news18-malayalam
Updated: May 6, 2021, 7:13 PM IST
IPL 2021 | നാട്ടിലേക്ക് മടങ്ങി ഇംഗ്ലണ്ട് താരങ്ങള്‍; ഓസീസ് താരങ്ങളുടെ മടക്കം വൈകും
IPL
  • Share this:
ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതോടെ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ നിന്നും നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്ന 11 ഇംഗ്ലണ്ട് താരങ്ങളില്‍ എട്ടു പേര്‍ നാട്ടിലേക്ക് തിരിച്ചു മടങ്ങി. ഇംഗ്ലീഷ് താരങ്ങള്‍ മടങ്ങി എന്ന വാര്‍ത്ത ബിസിസിഐ തന്നെയാണ് പുറത്തുവിട്ടത്.

അതേസമയം, തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റാതെ പെട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ മാസം 15വരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് കഴിഞ്ഞെത്തുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും 15ന് ശേഷം മാത്രമെ തിരികെ പോകാന്‍ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ അതി തീവ്ര കോവിഡ് വ്യാപനമായതിനാല്‍ താരങ്ങളെല്ലാം ആശങ്കയിലാണ്.

15വരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് കഴിഞ്ഞെത്തുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും 15ന് ശേഷം മാത്രമെ തിരികെ പോകാന്‍ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ അതി തീവ്ര കോവിഡ് വ്യാപനമായതിനാല്‍ താരങ്ങളെല്ലാം ആശങ്കയിലാണ്.

ഓസ്ട്രേലിയന്‍ സര്‍ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് നീക്കുന്നതുവരെ മാലിദ്വീപിലോ ശ്രീലങ്കയിലോ പോയി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇന്ത്യയില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാടാണ് താരങ്ങള്‍ക്കുള്ളത്. ദിനംപ്രതി 3.5 ലക്ഷത്തോളം കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് എത്രയും വേഗം മടങ്ങാന്‍ ഓസീസ് താരങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഇത്തരമൊരു പ്രശ്നം നേരത്തെ മുന്നില്‍ക്കണ്ടാണ് കെയ്ന്‍ റിച്ചാര്‍ഡ്സന്‍,ആദം സാംബ തുടങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങള്‍ നേരത്തെ മടങ്ങിയത്. ഇവരുടെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ നേരിടുന്ന പ്രതിസന്ധി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇടപെട്ടിട്ടും രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യമായതിനാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

പരിശീലകരും താരങ്ങളും ഉള്‍പ്പെടെ 40 ഓസ്‌ട്രേലിയക്കാരാണ് ഐപിഎല്ലില്‍ പങ്കെടുത്തത്.

ഇതില്‍ സിഎസ്‌കെ ബാറ്റിങ് കോച്ചും ഓസ്ട്രേലിയക്കാരനുമായ മൈക്കല്‍ ഹസ്സിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ ചികിത്സക്ക് വിധേയനായ ശേഷം രോഗം ഭേദമായിട്ടേ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുകയുള്ളൂ.

ഇംഗ്ലണ്ട് താരങ്ങള്‍ മുംബൈ, ഡല്‍ഹി എന്നീവിടങ്ങളില്‍ നിന്നാണ് ലണ്ടനിലേക്കു വിമാനം കയറിയത്. ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്), ക്രിസ് വോക്സ്, ടോം കറന്‍, സാം ബില്ലിങ്സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), സാം കറന്‍, മോയിന്‍ അലി (ചെന്നൈ സൂപ്പര്‍ കിങ്സ്), ജോസ് ബട്ലര്‍ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയ സംഘത്തിലുള്ളത്.

ഓയിന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), ഡേവിഡ് മലാന്‍, ക്രിസ് ജോര്‍ദാന്‍ (പഞ്ചാബ് കിങ്സ്) എന്നിവരാണ് ഇനി ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ ബാക്കിയുള്ളത് ഇവര്‍ വ്യാഴാഴ്ച വിമാനമാര്‍ഗം നാട്ടിലേക്കു തിരിക്കുമെന്നാണ് വിവരം. ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെുത്തിയതിനാല്‍ അവിടെയെത്തുന്ന താരങ്ങള്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

അതേസമയം, ന്യൂസിലന്‍ഡ് താരങ്ങള്‍ രണ്ട് സംഘങ്ങളായാണ് ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്. ഒരു സംഘം ഇംഗ്ലണ്ടിലേക്കും മറ്റേത് അവരുടെ നാട്ടിലേക്കുമാണ് തിരിക്കുക.

ബാക്കിയുള്ള രാജ്യങ്ങളിലെ താരങ്ങള്‍ വരുന്ന ദിവസങ്ങളില്‍ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് അതാത് രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്നതാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലെ കളിക്കാരാണ് ഇന്ത്യയില്‍ നിന്നും മടങ്ങാന്‍ അവസരം കാത്തിരിക്കുന്നത്.
Published by: Jayesh Krishnan
First published: May 6, 2021, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories