നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • 'ക്രിക്കറ്റ് നിയമങ്ങൾ പഠിക്കാൻ സമയമായിരിക്കുന്നു'; കോഹ്ലിയോട് നന്ദി പറഞ്ഞ് ഫുട്ബോൾ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോള

  'ക്രിക്കറ്റ് നിയമങ്ങൾ പഠിക്കാൻ സമയമായിരിക്കുന്നു'; കോഹ്ലിയോട് നന്ദി പറഞ്ഞ് ഫുട്ബോൾ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോള

  ക്രിക്കറ്റ് കളിക്കുന്ന കോഹ്ലിയും ഫുട്ബോളിലെ സൂപ്പർ പരിശീലകനായ പെപ്പും തമ്മിൽ എന്ത് ബന്ധം എന്നാവും എല്ലാവരും വിചാരിക്കുന്നത്

  kohli_Guardiola

  kohli_Guardiola

  • Share this:
   ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും ബുണ്ടസ് ലീഗും, പ്രീമിയർ ലീഗുമെല്ലാം ജയിച്ച് ചരിത്രമുള്ള ആൾ. നിലവിൽ പെപ്പിന് കീഴിൽ വീണ്ടുമൊരു പ്രീമിയർ ലീഗ് കിരീടധാരണത്തിന് ഒരുങ്ങി നിൽക്കുകയാണ് സിറ്റി. ഇത്രയും വലിയ പരിശീലകൻ ഇപ്പോഴിതാ വിരാട് കോഹ്ലിക്ക് നന്ദി പറയുകയാണ്.

   ക്രിക്കറ്റ് കളിക്കുന്ന കോഹ്ലിയും ഫുട്ബോളിലെ സൂപ്പർ പരിശീലകനായ പെപ്പും തമ്മിൽ എന്ത് ബന്ധം എന്നാവും എല്ലാവരും വിചാരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ജേഴ്സി സമ്മാനമായി നല്‍കിയതിനാണ് പെപ് കോഹ്ലിയോട് നന്ദി പറഞ്ഞിരിക്കുന്നത്.

   'കുറച്ച് ക്രിക്കറ്റ് നിയമങ്ങളൊക്കെ പഠിക്കാന്‍ സമയമായിരിക്കുന്നു. ആര്‍സിബി ജേഴ്സി അയച്ചു തന്നതിന് സുഹൃത്തായ വിരാട് കോലിയോട് നന്ദി പറയുന്നു. ഇനി നിങ്ങളുടെ ഊഴമാണ്, മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി ധരിക്കാന്‍.' - പെപ് ഗ്വാർഡിയോള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

   You May Also Like- IPL 2021 | സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്താത്തത് അത് കൊണ്ടാണ്; താരത്തിനെതിരെ രൂക്ഷവിമര്‍ശനുമായി സുനില്‍ ഗവാസ്‌കര്‍

   പെപ്പും കോഹ്ലിയും തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിച്ചത് അവർ കഴിഞ്ഞ കൊല്ലം നടത്തിയ ഒരു ഓൺലൈൻ വീഡിയോ സംഭാഷണമാണ്. കൊവി‍ഡ് ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞ വര്‍ഷം വിരാട് കോഹ്ലിയും പെപ് ഗ്വാര്‍ഡിയോളയും തമ്മില്‍ പ്യൂമ ഇന്ത്യ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ ആശയവിനിമയം നടത്തിയിരുന്നു.

   ഇതിൽ സ്റ്റേഡിയങ്ങളില്‍ ആരാധകരില്ലാതെ നടക്കുന്ന മത്സരങ്ങൾ സൗഹൃദ മത്സരങ്ങളെ പോലെയാണ് എന്നും ഇപ്പോഴത്തെ അവസ്ഥയിൽ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ കളിക്കുന്നതെന്നും ആരാധകര്‍ വൈകാതെ സ്റ്റേഡിയങ്ങളില്‍ തിരിച്ചെത്തട്ടെയെന്നും പെപ് അന്ന് പറഞ്ഞിരുന്നു.

   Also Read- IPL 2021: ഹർഭജൻ സിംഗിന്റെ കാൽതൊട്ട് വന്ദിച്ച് സുരേഷ് റെയ്ന, സൗഹൃദം പങ്കുവെച്ച് മുൻ സഹതാരങ്ങൾ

   പെപ്പിൻ്റെ അതേ അഭിപ്രായം പങ്കുവെച്ച കോലി കാണികളില്ലാതെ ഐ പി എല്‍ മത്സരങ്ങളില്‍ കളിക്കേണ്ടി വരുന്നത് അവയുടെ ആവേശം ചോർത്തിക്കളയുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

   European Super League | സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി വമ്പന്‍ ക്ലബ്ബുകള്‍; ഫലം കണ്ട് താക്കീതും പ്രതിഷേധങ്ങളും

   അന്നത്തെ സംഭാഷണത്തിനിടയിൽ ക്രിക്കറ്റ് എന്ന കളിയെ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ടും സിറ്റി പരിശീലകൻ വ്യക്തമാക്കിയിരുന്നു. ഏതായാലും ടീമുകളെ ഫുട്ബോൾ പഠിപ്പിക്കുന്ന ആശാനെ ഇത്തിരി ക്രിക്കറ്റ് പഠിപ്പിക്കാനുള്ള ശ്രമം എന്ന നിലയിൽ ആവും കോഹ്ലി തൻ്റെ ടീമിൻ്റെ ജേഴ്സി അയച്ചു കൊടുത്തതെന്നു വേണം കരുതാൻ

   Summary- Pep Guardiola feels that it's time to learn some cricket rules as he gets the RCB jersey as gift from Virat Kohli
   Published by:Anuraj GR
   First published:
   )}