Rishi Dhawan |നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാവരണം ധരിച്ച് തിരിച്ചുവരവ്; രണ്ട് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തി റിഷി ധവാന്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുഖാവരണം അണിഞ്ഞുകൊണ്ടായിരുന്നു. മത്സരശേഷം ആരാധകര്‍ ഇതിന്റെ കാരണവും അന്വേഷിക്കാന്‍ തുടങ്ങി.
ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്ന് വിട്ടുനിന്ന പഞ്ചാബ് കിങ്‌സ് താരം റിഷി ധവാന്‍ ചെന്നൈക്കെതിരായ മത്സരത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐപിഎല്‍ ലേലത്തില്‍ 55 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചലിനെ നയിച്ചത് അദ്ദേഹമായിരുന്നു.
റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുഖാവരണം അണിഞ്ഞുകൊണ്ടായിരുന്നു. മത്സരശേഷം ആരാധകര്‍ ഇതിന്റെ കാരണവും അന്വേഷിക്കാന്‍ തുടങ്ങി.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് റിഷി ധവാന്‍ മൂക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ റിഷിക്ക് നഷ്ടമായി. മൂക്കിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുഖത്ത് കവചം അണിയുകയായിരുന്നു താരം. 2016ന് ശേഷം ഐപിഎല്ലിലേക്ക് റിഷിയുടെ മടങ്ങിവരവ് കൂടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരം. മുമ്പ് റിഷി ധവാന്‍ കളിച്ചിരുന്നതും പഞ്ചാബ് ടീമിന് വേണ്ടിയായിരുന്നു.
advertisement
ചെന്നൈക്കെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ധവാന്‍ തന്റെ പരിക്കിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചിരുന്നു.
What's more dangerous than a lion? 𝘼 𝙝𝙪𝙣𝙜𝙧𝙮 𝙡𝙞𝙤𝙣. #SherSquad, tune in to this video to find out the reason behind @rishid100's initial absence & how he is all set for a roaring comeback now 👊#SaddaPunjab #PunjabKings #IPL2022 #ਸਾਡਾਪੰਜਾਬ #RishiDhawan pic.twitter.com/mnKKULSSrz
— Punjab Kings (@PunjabKingsIPL) April 24, 2022
advertisement
എം.എസ് ധോണി, ശിവം ദൂബെ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് റിഷി ധവാന്‍ തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ പഞ്ചാബ് ജയിക്കുകയും ചെയ്തു.
Location :
First Published :
April 26, 2022 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Rishi Dhawan |നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാവരണം ധരിച്ച് തിരിച്ചുവരവ്; രണ്ട് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തി റിഷി ധവാന്‍